സമ്മാനപ്പൊതിയെന്ന് കരുതി, തുറന്നപ്പോൾ കണ്ടത് മരണവാറന്റ്!

Indore Gun Parcel Case

സാധാരണ ഒരു ഹോം ഡെലിവറി പാഴ്സൽ എന്ന് കരുതി കൈപ്പറ്റിയ പെട്ടി തുറന്ന വീട്ടമ്മ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. മനോഹരമായ സമ്മാനപ്പൊതിക്കുള്ളിൽ ഒരു നാടൻ തോക്കും കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കുമെന്ന മരണഭീഷണിയും! മധ്യപ്രദേശിലെ ഇൻഡോറിലുള്ള ദ്വാരകാപുരിയിലാണ് സംഭവം നടന്നത്. മനീഷ പട്ടേൽ എന്ന യുവതിയുടെ പരാതിയിൽ പോലീസ് ഉന്നതതല അന്വേഷണം ആരംഭിച്ചു.

തിങ്കളാഴ്ച രാവിലെ 7.30-ഓടെയാണ് അജ്ഞാത യുവാവ് മനീഷയുടെ വീട്ടിൽ പാഴ്സൽ എത്തിച്ചത്. പതിവ് ഓൺലൈൻ ഡെലിവറി ആയിരിക്കുമെന്ന് കരുതി മനീഷ ഇത് സ്വീകരിക്കുകയായിരുന്നു. എന്നാൽ പാഴ്സൽ തുറന്ന ഉടനെ അതിനുള്ളിലെ മാരകായുധവും കത്തും കണ്ട് യുവതി നിലവിളിച്ചുകൊണ്ട് പുറത്തേക്കോടി. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളുമാണ് പോലീസിൽ വിവരമറിയിച്ചത്.

ALSO READ : മധ്യപ്രദേശിനെ നടുക്കിയ ‘വിഷപ്പേഡ’ കേസ്: മൂന്ന് മരണങ്ങൾ, ഒടുവിൽ പ്രതികൾ കുടുങ്ങി

കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെക്കുറിച്ചും വരാനിരിക്കുന്ന ആക്രമണത്തെക്കുറിച്ചും കത്തിൽ വ്യക്തമായ മുന്നറിയിപ്പുണ്ടെന്ന് ഡിസിപി ആനന്ദ് കലാദ്ഗി പറഞ്ഞു. “നിങ്ങൾ ഒരുപാട് സ്വത്ത് സമ്പാദിച്ചിട്ടുണ്ട്, നിങ്ങളെ ഉടൻ ആക്രമിക്കും” എന്നായിരുന്നു കത്തിലെ ഉള്ളടക്കം. പോലീസ് സ്ഥലത്തെത്തി തോക്കും പാഴ്സലും കസ്റ്റഡിയിലെടുത്തു.

തോക്ക് ഉപയോഗക്ഷമമാണോ അതോ ഡമ്മി ആണോ എന്ന് കണ്ടെത്താൻ ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പാഴ്സൽ എത്തിച്ച യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പഴയ ഏതെങ്കിലും കുടിപ്പകയാണോ അതോ കുടുംബത്തെ ഭയപ്പെടുത്തി പണം തട്ടാനുള്ള നീക്കമാണോ ഇതിന് പിന്നിലെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News