ഒഡീഷയിൽ കുട്ടികൾക്കെതിരായ കുറ്റകൃത്യം വർദ്ധിക്കുന്നു; സ്ഥിതി ആശങ്കജനകമെന്ന് അധികൃതർ

ഒഡീഷയിലെ കെഐഎസ്എസ് സ്കൂൾ ഹോസ്റ്റലിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ സഹപാഠിയെ ക്രൂരമായി കൊലപാതകം ചെയ്തത് കഴിഞ്ഞ ആഴ്ച്ചയായിരുന്നു. 14 വയസ്സുള്ള കുട്ടിയെയാണ് സഹപാഠികൾ കൊലചെയ്തത്.

കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ഒഡീഷയിൽ നടന്ന രണ്ട് കൊലപാതകങ്ങളും കുട്ടികൾക്കെതിരായി പ്രായപൂർത്തിയാകാത്തവർ നടത്തിയതായിരുന്നു. സെപ്തംബറിൽ നയാ​ഗർ ജില്ലയിൽ 12 വയസുള്ള മദ്രസ വിദ്യാർത്ഥിയെ 5 സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി. നാഷണൽ ക്രെം റെക്കോഡ് ബ്യൂറോയുടെ കണക്ക് പ്രകാരം 2023-ൽ മാത്രം 8,577 കുറ്റകൃത്യങ്ങളാണ് കുട്ടികൾക്കെതിരെ നടന്നത്. അതിൽ 5,979 എണ്ണവും തട്ടിക്കൊണ്ട്പോകൽ ആയിരുന്നു. അതേ വർഷം തന്നെ പ്രായപ്പൂർത്തിയാക്കാത്തവർ നടത്തിയ 1507 കുറ്റകൃത്യങ്ങളിൽ 750 എണ്ണവും ഭവനഭേദനവും, മോഷണം തുടങ്ങി സ്വത്ത് സംബന്ധമായ കുറ്റങ്ങളായിരുന്നു.

Also read : ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി പീഡിപ്പിച്ചത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ; മുംബൈയിൽ 45കാരൻ അറസ്റ്റിൽ

കഴിഞ്ഞ വർഷം പൊലീസ് 1507 ജുവനൈൽ കുറ്റവാളികളെയാണ് അറസ്റ്റ് ചെയ്തത്. അതിൽ 1400 പേർ 5 മുതൽ 10 വരെ വയസ്സിനുള്ളിലുള്ളവരായിരുന്നു. ജുവനൈൽ കുറ്റവാളികളിൽ കൂടുതൽ പേരും ദരിദ്രകുടുംബങ്ങളിൽ നിന്നുള്ളവരും പലരും സ്കൂൾ ഉപേക്ഷിച്ചവരും ആണ്. കുറ്റവാളികളായി ആരും ജനിക്കുന്നില്ല, കുടുംബത്തിലെ സാഹചര്യങ്ങളും, മാതാപിതാക്കളുടെ ശ്രദ്ധക്കുറവും പട്ടിണിയും സാമ്പത്തിക ബുദ്ധിമുട്ടുമാണ് പലപ്പോഴും കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നത് എന്ന് ബാലാവകാശ പ്രവർത്തക അനുരാധാ മൊഹന്തി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News