കൈനകരി അനിത കൊലക്കേസ്: ഒന്നാം പ്രതി പ്രബീഷിന് വധശിക്ഷ

KAINAKARI ANITHA MURDER Prime Accused Prabeesh Sentenced to Death

കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്ന്‌ കായലിൽ തള്ളിയ കേസിലെ ഒന്നാം പ്രതി പ്രബീഷിന് വധശിക്ഷ വിധിച്ചു.

ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാൻ ശിക്ഷ വിധിച്ചത്. പ്രബിഷിന്റെ സുഹൃത്ത് രജനിയാണ് കേസിൽ രണ്ടാം പ്രതി. രണ്ടാം പ്രതി രജനിയെ കോടതിയിൽ നേരിട്ട് ഹാജരാക്കിയില്ല. ഒഡിഷയിൽ ലഹരി കേസിൽ ജയിലിൽ കഴിയുകയാണ് ഇവർ. ഹാജരാക്കിയ ശേഷം വിധി പറയാമെന്ന് കോടതി അറിയിച്ചു.

ALSO READ: കോൺഗ്രസ് നേതാവും മകനും പിടിയിലായ കോട്ടയം മാണിക്കുന്നത്തെ കൊലപാതകം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്; കസ്റ്റഡിയിലുള്ള അഭിജിത്ത് കഞ്ചാവ് കേസ് പ്രതി

2021 ജൂലൈലാണ് പുന്നപ്ര തെക്കേമഠം വീട്ടിൽ അനിതാ ശശിധരനെ (32) കാമുകനും വനിതാ സുഹൃത്തും ചേർന്നു കൊലപ്പെടുത്തിയത്. സംഭവത്തിൽ മലപ്പുറം നിലമ്പൂർ മുതുകോട് പൂക്കോടൻ വീട്ടിൽ പ്രബീഷിനെ (37) ഒന്നാം പ്രതിയായും കൈനകരി പഞ്ചായത്ത് 10-ാം വാർഡിൽ തോട്ടുവാത്തല പടിഞ്ഞാറു പതിശ്ശേരി വീട്ടിൽ രജനിയെ (38) രണ്ടാം പ്രതിയുമായി നെടുമുടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News