
കണ്ണൂര്‍ കല്ല്യാട്ടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദര്‍ഷിതയെ സുഹൃത്ത് സിദ്ധരാജു കൊലപ്പെടുത്തിയത് അതിക്രൂരമായും ആസൂത്രിതമായാണെന്നും റിപ്പോര്‍ട്ട്. സിദ്ധരാജു ദര്‍ശിതയുടെ വായില്‍ ബലമായി ഇലക്ട്രിക് ഡിറ്റനേറ്റര്‍ തിരുകി വൈദ്യുതി കടത്തിവിട്ട് മുഖം വികൃതമാക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം
ചാര്‍ജര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് വരുത്തി തീര്‍ക്കാനായിരുന്നു പ്രതിയുടെ ശ്രമം. കര്‍ണാടക സാലിഗ്രാമത്തിലെ ലോഡ്ജിലാണ് ദര്‍ഷിതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതും ദര്‍ഷിത ഭര്‍ത്താവിന്റെ കൂടെ ഗള്‍ഫിലേക്ക് പോകാന്‍ തീരുമാനിച്ചതുമാണ് പ്രതിയെ കൃത്യം നടത്തുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗനം. അതേസമയം ദര്‍ഷിതയുടെ ഭര്‍ത്താവിന്റെ കല്ല്യാട്ടെ വീട്ടില്‍ നിന്ന് 30 പവന്‍ സ്വര്‍ണവും നാല് ലക്ഷം രൂപയുമാണ് കാണാതായത്. വീട്ടുടമയായ സുമതി മരണാനന്തര ചടങ്ങിലും ഇളയ മകന്‍ സൂരജ് ജോലിക്കും മരുമകള്‍ ദര്‍ശിത കര്‍ണാടകയിലെ സ്വന്തം വീട്ടിലേക്കും പോയപ്പോഴാണ് വീട്ടില്‍ മോഷണം നടന്നത്. ഇത് സംബന്ധിച്ചുള്ള ദുരൂഹത ഇപ്പോഴും തുടരുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

