കര്‍ണാടകയില്‍ 18കാരിയെ കൊന്ന് കത്തിച്ച സംഭവം; 21കാരനായ സുഹൃത്ത് പിടിയില്‍

crime police

കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ 18കാരിയായ പെണ്‍കുട്ടിയെ കൊന്ന് കത്തിച്ച സംഭവത്തില്‍ 21കാരനായ സുഹൃത്ത് പിടിയില്‍. ചൊവ്വാഴ്ചയാണ് ദേശീയപാത 48 ലെ ബെംഗളൂരു-ദാവന്‍ഗരെ പാതയ്ക്ക് സമീപം കീറിയ വസ്ത്രങ്ങളുമായി പാതി കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.സംഭവത്തില്‍ 21കാരനായ ചേതന്‍ എന്ന യുവാവാണ് അറസ്റ്റിലായത്. ഹിരിയൂര്‍ മേഖലയിലെ ദലിത് ദമ്പതികളുടെ മകളും ചിത്രദുര്‍ഗയിലെ സര്‍ക്കാര്‍ കോളേജില്‍ ഒന്നാം വര്‍ഷ ബി എ വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.

18കാരി മറ്റൊരാളുമായി സൗഹൃദത്തിലായതാണ് കൊലപാതകം ചെയ്യുന്നതിലേക്ക് പ്രതിയെ നയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയും ചേതനും ഏറെ നാളായി സൗഹൃദത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടി മറ്റൊരു യുവാവുമായി സൗഹൃദത്തിലായി. ഇതാണ് പ്രതിയുടെ പകയ്ക്ക് കാരണമായത്. ഹോസ്റ്റലില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി പെട്രോള്‍ ഒഴിച്ച് മൃതദേഹം ഭാഗികമായി കത്തിക്കുകയായിരുന്നു.

Also read – തുടര്‍ക്കഥയായി വംശീയാക്രമണം; അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരാനായ ഒമ്പതുകാരന് ക്രൂര മര്‍ദനം

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ടുകളുണ്ട്.എന്നാല്‍ പോസ്റ്റ്‌മോര്‍ട്ട റിപോര്‍ട്ടുകള്‍ പുറത്തുവന്നാലെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളു എന്ന് പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News