കഴക്കൂട്ടത്ത് നാലു വയസ്സുകാരന്റെ കൊലപാതകം: കുറ്റം സമ്മതിച്ച് കുട്ടിയുടെ അമ്മയുടെ സുഹൃത്ത്

crime

തിരുവനന്തപുരം കഴക്കൂട്ടത്ത് നാലു വയസ്സുകാരന്റെ കൊലപാതകത്തിൽ കസ്റ്റഡിയിലുള്ള കുട്ടിയുടെ അമ്മയുടെ സുഹൃത്ത് മഹാരാഷ്ട്ര സ്വദേശി തൻബീർ ആലം (22) കുറ്റം സമ്മതിച്ചു.

കുട്ടിയുടെ അമ്മയുമായുള്ള തർക്കത്തിനൊടുവിൽ തൻബീർ ആലം മുറിയിലുണ്ടായിരുന്ന ടൗവൽ ഉപയോഗിച്ച് കുട്ടിയുടെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ടൗവൽ മുറുക്കിയപ്പോൾ കുട്ടിയുടെ കഴുത്തിലെ എല്ല് പൊട്ടിയാണ് മരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു.

ALSO READ:‘സംഘിയുടെ പ്രചാരണം പൊളിക്കാൻ ഗൂഗിൾ സെർച്ചും സാധാരണ ബുദ്ധിയും മതിയാകും, എന്നാല്‍ മൗദൂദി-സുഡാപ്പികളുടേത് പല ലെയറുകളായി കെട്ടിപ്പടുത്തത്’: മീഡിയാ വണ്ണിൻ്റെ വ്യാജ വാര്‍ത്തയ്ക്കെതിരെ അസീബ് പുത്തലത്ത്

അബോധാവസ്ഥയിലുള്ള കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാനായി മാതാവ് മുന്നി ബീഗം ഓട്ടോ വിളിച്ച് ഇറങ്ങിയെങ്കിലും തൻബിർ ആലം ആശുപത്രിയിൽ കൊണ്ട് പോകാൻ തയ്യാറായില്ല. ലോഡ്ജിന് താഴെയുള്ള കടക്കാരാണ് നിർബന്ധിച്ച് ഇരുവരെയും ഓട്ടോയിൽ കയറ്റി സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചത്.
അസ്വാഭാവികമരണത്തിന് എടുത്ത കേസിൽ കോടതി അനുമതിയോടെ കൊലപാതകത്തിനുള്ള വകുപ്പുകൾ കൂടി ചേർത്ത ശേഷമേ പ്രതിയെ അറസ്റ്റ് ചെയ്യുകയുള്ളൂ. മെഡിക്കൽ കോളേജിൽ ആണ് കുട്ടിയുടെ മൃതദേഹം ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News