കഴക്കൂട്ടത്ത് യുവതിയെ ഹോസ്റ്റലിൽ കയറി പീഡിപ്പിച്ച സംഭവം: ‘പ്രതി തമി‍ഴ്നാട് സ്വദേശിയായ ലോറി ഡ്രൈവർ’; കുറ്റസമ്മതം നടത്തിയതായി ഡിസിപി

KAZHAKOOTTAM + IT rape case

കഴക്കൂട്ടത്ത് യുവതിയെ ഹോസ്റ്റലിൽ കയറി പീഡിപ്പിച്ച സംഭവത്തിലെ പ്രതിയെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. രണ്ട് ദിവസം മുമ്പാണ് ഐടി ജീവനക്കാരിയായ യുവതിയെ ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചത്. ഉറക്കത്തിലായിരുന്ന യുവതിയെ അക്രമത്തിന് ഇരയാക്കുകയായിരുന്നു. 17 ന് പുലർച്ചയാണ് പരാതി ലഭിച്ചതെന്നും ഇന്നലെ തന്നെ പ്രതിയിലേക്ക് എത്തിയതായും ഡിസിപി ടി ഫറാഷ് പ്രതികരിച്ചു. തമിഴ്നാട്ടിലെ മധുരയിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. പ്രതി കുറ്റസമ്മതം നടത്തിയതായും ഡിസിപി വ്യക്തമാക്കി.

ALSO READ; ഗർഭിണിയായ യുവതിയെ കാമുകൻ കുത്തിക്കൊന്നു; അതേ കത്തിക്കൊണ്ട് ഭർത്താവ് കാമുകനെ കുത്തിക്കൊന്നു, സംഭവം ദില്ലിയിൽ

ലോറി ഡ്രൈവറായ പ്രതി ജോലിയുടെ ഭാഗമായാണ് തിരുവനന്തപുരത്ത് എത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അതിജീവിത ഇയാളെ തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശേഷം കസ്റ്റഡിയിൽ വാങ്ങും. വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തുന്നത്. കോടതിയിൽ ഹാജരാക്കി അറസ്റ്റ് രേഖപെടുത്തും. പ്രതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഡിസിപി കൂട്ടിച്ചേർത്തു. കഴക്കൂട്ടം കേന്ദ്രീകരിച്ചു പട്രോളിംഗ് നടത്തുന്നുണ്ടെന്നും, എല്ലാ ഹോസ്റ്റലുകളിലും കൃത്യമായ രജിസ്റ്റർ വേണമെന്ന നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News