
തിരുവനന്തപുരം കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ.
കഴക്കൂട്ടം ചന്തവിളയിൽ വച്ചാണ് പിടികൂടിയത്. നെയ്യാർ ഡാം വാഴിച്ചൽ സ്വദേശികളായ ദീപക് (20) കള്ളിക്കാട് സ്വദേശിയായ അച്ചു (24) എന്നിവരെയാണ് പോത്തൻകോട് പോലീസും ഡാൻസ് ഓഫ് സംഘവും ചേർന്ന് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും ട്രെയിൻ മാർഗ്ഗം കഴക്കൂട്ടത്ത് എത്തിച്ച 14 ഗ്രാം എംഡിഎംഎയും പോലീസ് പിടികൂടി.
റെയിൽവേ സ്റ്റേഷനിൽ പോലീസിനെ കണ്ട പ്രതികൾ അവിടുന്ന് മുങ്ങുകയായിരുന്നു. പിന്തുടർന്ന പോലീസ് സംഘം മേലെ ചന്തവളയിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്.
ALSO READ: സഹോദരിയെ ശല്യപ്പെടുത്തി; 21കാരനെ വെട്ടിക്കൊലപ്പെടുത്തി സഹോദരനും സുഹൃത്തുക്കളും
ഡാൻസാഫ് എസ്ഐ മാരായ സഫീർ, ഓസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. കസ്റ്റഡിയിലെടുത്ത പ്രതികളെ പോത്തൻകോട് പോലീസിന് കൈമാറി. സ്കൂൾ കോളേജുകൾ കേന്ദ്രീകരിച്ച് ചില്ലറ വിൽപ്പനയ്ക്കായാണ് ലഹരി വസ്തുക്കൾ കൊണ്ടുവന്നതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

