കേരളത്തിൽ ലക്ഷങ്ങളുടെ സൈബർ തട്ടിപ്പ് നടത്തിയ പ്രതികളെ ആന്ധ്രപ്രദേശിൽ ചെന്ന് പിടികൂടി കേരളാ പൊലീസ്

cyber crime

സൈബർ കേസ് പ്രതികളെ ആന്ധ്രപ്രദേശിലെ കവാലിയിൽ വെച്ച് ചോമ്പാല പൊലീസ് പിടികൂടി. ആന്ധ്രപ്രദേശ് നെല്ലൂർ ജില്ലയിൽ കവാലി സ്വദേശികളായ മേഘ ഗിരീഷ്, അമീർ സുഹൈൽ ഷെയ്ക്ക് എന്നിവരെയാണ് ചോമ്പാല പൊലീസ് സംഘം നെല്ലൂർ ജില്ലയിലെ കവാലി വൺ ടൗൺ പൊലീസ്‌ സ്‌റ്റേഷൻ പരിധിയിൽ വെച്ച് പിടികൂടിയത്. ക‍ഴിഞ്ഞ വർഷം ജൂണിൽ സോഷ്യൽ മീഡിയയിൽ കണ്ട ലോൺ ആപ്പ് വഴി ഓൺലൈൻ ലോണെടുക്കാൻ ശ്രമിച്ച ഒഞ്ചിയം സ്വദേശിയായ യുവാവിന്‍റെ 11,1000 രൂപയാണ് തട്ടിയെടുത്തത്. ചോമ്പാല പൊലീസിൽ നൽകിയ പരാതി പ്രകാരം അന്വേഷണം നടത്തി വരികയായിരുന്നു.

ALSO READ; ഉത്തരപ്രദേശില്‍ ഐഎഎസ് ഓഫീസറെന്ന വ്യാജേന ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് 80 കോടിയിലേറെ തട്ടിയ യുവാവ് അറസ്റ്റില്‍

അന്വേഷണത്തിൽ കേസിൽ ഉൾപ്പെട്ട പണമുൾപ്പടെ മേഘ ഗിരീഷിന്‍റെ പേരിലുള്ള അക്കൗണ്ടിലേക്ക് ട്രാൻസ്ഫറായി വന്നതായും, പ്രതികൾ 14 ലക്ഷം രൂപ ചെക്ക് മുഖേന പിൻവലിച്ചതായും കണ്ടെത്തുകയായിരുന്നു. ചോമ്പാല പൊലീസ് ഇൻസ്പക്ടർ സേതുനാഥ് എസ് ആറിന്‍റെ നിർദ്ദേശ പ്രകാരം പ്രതിയെ പിടികൂടുന്നതിനായി സബ് ഇൻസ്പക്ടർ രജ്ഞിത്ത് കെ, എസ് സി പി ഒ സജിത്ത് പി ടി, സി പി ഒ രാജേഷ് എം കെ എന്നിവരടങ്ങിയ അന്വേഷണ സംഘത്തെ ആന്ധ്രയിലേക്ക് അയക്കുകയും പ്രതികളെ പിടികൂടുകയായിരുന്നു. അമീർ സുഹൈൽ ഷെയ്ക്ക് വിജയവാഡ സ്വദേശിയുടെ 3 കോടി രൂപ ഓൺലൈനിലൂടെ തട്ടിയെടുത്ത കേസിലെ പ്രതി കൂടിയാണ്. ഈ കേസിലെ മറ്റൊരു പ്രതിയെ എറണകുളത്ത് വെച്ച് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News