15 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 16 വർഷം കഠിനതടവും പിഴയും

15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി. കൊല്ലം ചന്ദനത്തോപ്പ് സ്വദേശിയായ അനി ആർ സി (42) യെ ആണ് കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി സമീർ എ ശിക്ഷിച്ചത്. 16 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ ഒടുക്കി ഇല്ലെങ്കിൽ അധികമായി 14 മാസം കൂടി കഠിനതടവ് അനുഭവിക്കണം.

പ്രതിക്കൊപ്പം താമസിച്ചുവന്ന സ്ത്രീയുടെ ആദ്യ വിവാഹബന്ധത്തിലെ 15 വയസ്സുകാരിയായ മകൾക്കെതിരെ ആയിരുന്നു പ്രതി ലൈംഗിക ഉപദ്രവം നടത്തിയത്. ഇത് സംബന്ധിച്ച് ശിശു സംരക്ഷണ ഓഫീസർക്ക് മുമ്പാകെ ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് കുണ്ടറ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സന്തോഷ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ALSO READ: നാട്ടികയിൽ 73 കാരിക്ക് നേരെ ബിജെപി പ്രവർത്തകന്‍റെ അക്രമണം; തലക്കും മുഖത്തും പരുക്കേറ്റ വയോധിക ചികിത്സയിൽ

കേസിൽ കുണ്ടറ പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ ബിജുകുമാർ കുറ്റപത്രം സമർപ്പിച്ചു. പോക്സോ വകുപ്പിന്റെയും ഇന്ത്യൻ ശിക്ഷാനിയമത്തിന്റെയും വിവിധ വകുപ്പുകളിൽ ആണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ആർ ഹാജരായി. ASI മാരായ സിന്ധ്യ, മിനിമോൾ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News