ഇലക്ട്രിസിറ്റി ജീവനക്കാരുടെ ഗ്രൂപ്പിൽ സ്ത്രീ വിരുദ്ധ പോസ്റ്റുകളും അശ്ലീല പദപ്രയോഗങ്ങളും; കോട്ടയത്ത് കെഎസ്ഇബി എൻജിനീയർക്കെതിരെ പരാതി

KOTTAYAM

ഇലക്ട്രിസിറ്റി ജീവനക്കാരുടെ ഗ്രൂപ്പിൽ സ്ത്രീ വിരുദ്ധ പോസ്റ്റുകൾ ഇട്ട കെഎസ്ഇബി എൻജിനീയർക്കെതിരെ പരാതി. വനിതാ ജീവനക്കാരാണ് പരാതി നൽകുന്നത്. കോട്ടയം പൂവൻതുരുത്ത് ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് എൻജിനീയറായ ഹരിനായർക്കെതിരെയാണ് പരാതി. ഇയാൾ നിരന്തരം സർക്കാരിനെയും മുഖ്യമന്ത്രിയെയും പരിഹസിച്ചുകൊണ്ട് പോസ്റ്റുകൾ ഇടുന്നത് പതിവാണെന്നും ഇവർ പറയുന്നു.

ഇലക്ട്രിസിറ്റി ഇലക്ട്രിസിറ്റി വർക്കർ തസ്തികകളിൽ സ്ത്രീകൾക്കും പിഎസ്‌സി വഴി നിയമനം നൽകാമെന്ന് ബോർഡ് ഉത്തരവിനെതിരെയാണ് അശ്ലീല ചിത്രം ഉൾപ്പെടെയുള്ള പോസ്റ്റിട്ടത്. അശ്ലീല പദപ്രയോഗങ്ങളും ഇതിനോടൊപ്പം ഉണ്ട്. പൂവൻതുരുത്ത് ട്രാൻസ്മിഷൻ സർക്കിൾ എക്സിക്യൂട്ടീവ് എൻജിനീയർ എ ബി ഹരിനായർക്കെതിരെയാണ് പരാതി.

ALSO READ: ഗ്രാമത്തിന്‍റെ ‘മാനം’ കാക്കാൻ ചികിത്സയും പരാതിയും തടഞ്ഞു: മഹാരാഷ്ട്രയിൽ പീഡനത്തിരയായ അഞ്ച് വയസുകാരി ഗുരുതരാവസ്ഥയിൽ വീട്ടിൽ കിടന്നത് നാല് ദിവസം

ഇയാൾ നിരന്തരം സർക്കാരിനെതിരെയും സ്ത്രീകൾക്കെതിരെയുള്ള പോസ്റ്റുകൾ ഇടുന്നതായാണ് പരാതിയിൽ പറയുന്നത്. കെഎസ്ഇബി ജീവനക്കാർക്ക് സ്വന്തം അഭിപ്രായങ്ങൾ പങ്കുവയ്ക്കാനുള്ള ഗ്രൂപ്പായ പവർ ഫേസ്ബുക്ക് ഗ്രൂപ്പിൽ ആണ് ഇത്തരം പോസ്റ്റുകൾ.

ALSO READ: എറണാകുളം നോർത്ത്‌ റെയിൽവേ സ്റ്റേഷനിൽവെച്ച് കാസർകോട് സ്വദേശിനിയെ ആക്രമിച്ച സംഭവം; പ്രതി പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News