വിദ്യാർഥിനിയോട് മോശമായി പെരുമാറി; KSRTC കണ്ടക്ടർക്ക് അഞ്ച് വർഷം കഠിന തടവ്

crime hacking

വിദ്യാർഥിനിയോട് മോശമായി പെരുമാറിയ കെഎസ്ആർടിസി കണ്ടക്ടർക്ക് അഞ്ച് വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴയടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കേണ്ടി വരും. വെമ്പായം സ്വദേശി സത്യരാജാണ് ഒൻപതാം ക്ലാസ് വിദ്യാർഥിനിയോട് ലൈംഗിക ഉദ്ദേശത്തോടുകൂടി പെരുമാറിയത്. തിരുവനന്തപുരം പോക്സോ കോടതിയുടേതാണ് വിധി. 2023 ഓഗസ്റ്റ് 4 നായിരുന്നു കേസിനാസ്പദമായ സംഭവം.

ബസിൽ വച്ച് പെൺകുട്ടിയെ ഇയാൾ കടന്നുപിടിച്ചിരുന്നു. തിരക്കിനിടെ സംഭവിച്ചതാണെന്ന് കരുതിയെങ്കിലും, വീണ്ടും ഇതാവർത്തിച്ചതോടെ പെൺകുട്ടി സ്കൂളിൽ വിവരമറിയിച്ചു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ആര്യനാട് പൊലീസില്‍ പരാതി നൽകുകയായിരുന്നു.

ALSO READ; തിരുവനന്തപുരത്ത് വയോധികക്ക് നേരെ ക്രൂരത; ആക്രമിച്ച ശേഷം പെരുവഴിയിൽ ഉപേക്ഷിച്ചു കടന്നു, അന്വേഷണം ആരംഭിച്ച് പൊലീസ്

News Summary: The court sentenced a KSRTC conductor to five years of rigorous imprisonment and a fine of Rs 25,000 for misbehaving with a student.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News