ചോദ്യപേപ്പർ ചോർത്തി നൽകാമെന്ന് പറഞ്ഞ് പ്രലോഭനം; ലഖ്‌നൗ സർവകലാശാലയിൽ വിദ്യാർത്ഥിനിയോട് അശ്ലീലമായ രീതിയിൽ പെരുമാറിയ പ്രൊഫസർ ഒടുവിൽ കുടുങ്ങി

Lucknow University professor arrest

പരീക്ഷയുടെ ചോദ്യ പേപ്പർ ചോർത്തി നൽകി തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ പ്രൊഫസർ അറസ്റ്റിൽ. ലഖ്‌നൗ സർവകലാശാലയിലെ സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ പരംജിത് സിങ്ങിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വിദ്യാർത്ഥിനിയോട് പ്രൊഫസർ പരീക്ഷയ്ക്ക് വഴിവിട്ട സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും പരീക്ഷയ്ക്ക് ചോദ്യ പേപ്പർ ചോർത്തി നൽകാമെന്ന് പറയുകയും, അശ്ലീലമായ രീതിയിൽ സംസാരിക്കുകയും ചെയ്യുന്നതിന്റെ ഓഡിയോ ക്ലിപ്പുകൾ ഇതിനകം പുറത്തുവന്നു. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥിനി നേരിട്ട് നൽകിയ പരാതിയുടെ കൂടി അടിസ്ഥാനത്തിൽ സർവകലാശാല പരീക്ഷാ കൺട്രോളർ നൽകിയ പരാതിയിൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ALSO READ: ഉന്നാവോ ബലാത്സംഗ കേസ്; ബിജെപി എംഎൽഎയുടെ ജീവപര്യന്തം റദ്ദാക്കിയ നടപടി മരവിപ്പിച്ചു

സ്ഥാപനത്തിന്റെ അന്തസ്സിനെയോ അക്കാദമിക് അന്തരീക്ഷത്തെയോ ബാധിക്കുന്ന ഒരു നടപടിയും വെച്ചുപൊറുപ്പിക്കില്ലെന്നും ഇത്തരം വിഷയങ്ങളിൽ സർവകലാശാലയ്ക്ക് ‘സീറോ ടോളറൻസ്’ നയമാണുള്ളതെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി. കൂടാതെ സർവകലാശാലയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയോട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനും സർവകലാശാല വൈസ് ചാൻസിലർ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist