
മധ്യപ്രദേശിലെ ഭോപ്പാലില്‍ രണ്ട് കോണ്‍സ്റ്റബിള്‍മാരുടെ ആക്രമണത്തില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവിന് ദാരുണാന്ത്യം. അവസാന വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥി കൂടിയായ ഉദിത് (22) ആണ് മരിച്ചത്. ബാലഘട്ട് ജില്ലയിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ചേതന്‍ അഗ്ലക്കിന്റെ ഭാര്യാസഹോദരനാണ് ഉദിത്. പ്രതികളായ സന്തോഷ് ബമാനിയ, സൗരഭ് ആര്യ എന്നിവരെ സസ്പെന്‍ഡ് ചെയ്തു.
ഇവര്‍ക്കെതിരെ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഉദിത്തിന്റെ കുടുംബം ആവശ്യപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30-ഓടെ ഇന്ദ്രപുരിയിലെ സി സെക്ടറില്‍ ഉദിത് തന്റെ സുഹൃത്തുക്കളോടൊപ്പം പാര്‍ട്ടി നടത്തുകയായിരുന്നു. ഉച്ചത്തിലുള്ള ശബ്ദം സംബന്ധിച്ച പരാതികളെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.
പൊലീസുകാരന്‍ എത്തിയപ്പോള്‍ ഉദിത് പരിഭ്രാന്തനായി ഇരുട്ട് നിറഞ്ഞ ഇടവഴിയിലേക്ക് ഓടി. കോണ്‍സ്റ്റബിള്‍മാര്‍ ഉദിതിനെ പിന്തുടര്‍ന്ന് പിടികൂടിയെന്നും കൈക്കൂലി ആവശ്യപ്പെട്ട് മര്‍ദിച്ചെന്നും സുഹൃത്ത് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

