
പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്നും നിരന്തരം പീഡനം നേരിട്ട വനിതാ ഡോക്ടര്‍ ജീവനൊടുക്കി. കൈയില്‍ ആത്മഹത്യ കുറിപ്പ് എഴുതി വെച്ചാണ് യുവതി ജീവനൊടുക്കിയത്. സതാരയിലെ ആശുപത്രിയിലെ ഡോക്ടറാണ് മരിച്ചത്. അഞ്ച് മാസത്തിനിടെ എസ്‌ഐ ഗോപാല്‍ നാല് തവണ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ കുറിപ്പില്‍ പറയുന്നത്.
ശാരീരികമായും മാനസികമായും പീഡനം നേരിട്ടെന്നും കൊടിയ ശാരീരിക ഉപദ്രവങ്ങള്‍ക്ക താന്‍ വിധേയമായെന്നും കുറിപ്പില്‍ പറയുന്നു. സംഭവം പുറത്തുവന്നതോടെ എസ്‌ഐ ഗോപാല്‍ ബാഡ്‌നേയെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സസ്‌പെന്ഡ് ചെയ്തു.
നേരത്തെ എസ്‌ഐക്കെതിരെ യുവതി ഡിഎസ്പിക്ക് പരാതി നല്‍കിയിരുന്നു. രണ്ട് പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും പീഡനം നേരിട്ടെന്നും ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമായിരുന്നു പരാതിയില്‍ ഉന്നയിച്ചത്. എന്നാല്‍ പരാതിയില്‍ നിയമനടപടി സ്വീകരിച്ചില്ല. ഡോക്ടറുടെ മരണം പുറത്തുവന്നതോടെ മഹാരാഷ്ട്രയില്‍ പൊലീസിനെതിരെ വ്യാപക പ്രതിഷേധം ശക്തമായിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

