
മഹാരാഷ്ട്ര ഛത്രപതി സംഭാജി നഗറിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഘനശ്യാം ഭൗലാൽ റാത്തോഡ് (27), ഋഷികേശ് തുളസിറാം ചവാൻ (25), കിരൺ ലക്ഷ്മൺ റാത്തോഡ് (25), എന്നിവരാണ് അറസ്റ്റിലായത്. ഹോട്ടലിൻ്റെ മുറി മാറി കയറിയ യുവതിയെ മൂന്ന് പേരും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ബുധനാഴ്ച (ഡിസംബർ 17) രാത്രി 11 മണിക്കാണ് സംഭവം.
സുഹൃത്തിൽ നിന്ന് പണം വാങ്ങാനാണ് യുവതി ഹോട്ടലിലേക്ക് പോയത്. 32 വയസ്സുള്ള യുവതി, വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ഇവർ കുടുംബത്തിലെ പ്രധാന വരുമാനമാര്‍ഗ്ഗമാണ്. ഭര്‍ത്താവ് അടുത്തിടെയാണ് ജോലിയില്‍ പ്രവേശിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഒരു സുഹൃത്തിനോട് കുറച്ച് കാശ് കടം ചോദിച്ചു. അയാൾ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഒരു ഹോട്ടലിൽ വെച്ച് യുവതിയെ കാണാൻ വിളിക്കുകയായിരുന്നു.
ALSO READ: ബംഗളൂരുവിൽ ജോലികഴിഞ്ഞ് പോകുകയായിരുന്ന വനിതാ ഡോക്ടർക്ക് നേരേ ലൈംഗികാതിക്രമം
ബുധനാഴ്ച വൈകുന്നേരം ഇരുവരും ഹോട്ടലില്‍ വെച്ച് കണ്ടുമുട്ടുകയായിരുന്നു. അവർ ഒരുമിച്ച് സമയം ചെലവഴിച്ചു. തുടർന്ന് അത്താഴം കഴിച്ച ശേഷം രാത്രി 11 മണിക്ക് ശേഷം ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ യുവതി പുറത്തേക്ക് ഇറങ്ങിയെന്ന് പ്രാദേശിക മറാത്തി ദിനപത്രമായ പുധാരി റിപ്പോർട്ട് ചെയ്തു.
തിരികെ വന്നപ്പോൾ, യുവതി ആദ്യത്തെ നിലയിലേക്ക് പോകുന്നതിനു പകരം അബദ്ധത്തിൽ രണ്ടാം നിലയിലേക്ക് പോകുകയായിരുന്നു. സുഹൃത്തിൻ്റെ മുറിയാണെന്ന് കരുതി മറ്റൊരു മുറിയില്‍ തട്ടുകയായിരുന്നു. പ്രതികള്‍ മുറി തുറന്നതിന് പിന്നാലെ തൻ്റെ സുഹൃത്ത് അവിയെയുണ്ടോയെന്ന് ചോദിക്കുകയും അവൻ ഇല്ലെന്നും പോകാൻ തിരിഞ്ഞപ്പോള്‍ മുറിയിലേക്ക് വലിച്ചിഴയ്ക്കുകയുമായിരുന്നു.
യുവതിയെ നിര്‍ബന്ധപൂര്‍വ്വം മദ്യം കുടിപ്പിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് നാല് മണിവരം അവര്‍ യുവാക്കളുടെ തടങ്കലിലായിരുന്നു. പിന്നീട് യുവതി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പൊലീസില്‍ പരാതി നല്‍കി. പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ അറസ്റ്റിലാകുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

