
ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് ശാസ്താംകോട്ട പൊലീസിന്‍റെ പിടിയിലായി. കോട്ടയം പെരുമ്പായിക്കാട് കുമ്പളത്ത് ഹൗസിൽ 26 കാരനായ സച്ചിൻ വർഗ്ഗീസാണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പടിഞ്ഞാറേക്കല്ലട നിവാസിയായ വിദ്യാർത്ഥിനിയെയാണ് മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് ഇയാൾ വീട്ടിലെത്തി പീഡിപ്പിച്ചത്.
കുട്ടിയിൽ അസ്വസ്ഥത കണ്ടതിനെ തുടർന്ന് രക്ഷകർത്താക്കൾ ചോദിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്. തുടർന്ന് ഇവർ ശാസ്താംകോട്ട പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് കോട്ടയത്തെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ശാസ്താംകോട്ട മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ALSO READ; മഞ്ചേശ്വരത്ത് KSRTC ബസില്‍ കടത്തിയ മുപ്പത് ലക്ഷം രൂപ കുഴൽ പണം പിടികൂടി
കരിപ്പൂരിൽ വൻ ലഹരിവേട്ട; നാൽപ്പത് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
മലപ്പുറം: കൊണ്ടോട്ടി കരിപ്പൂരിൽ വൻ എംഡിഎംഎ വേട്ട. നാൽപ്പതു ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. സംഭവത്തിൽ മൂന്ന് പേർ പിടിയിലായി. കരിപ്പൂർ വിമാനത്താവള പരിസരത്ത് കരിപ്പൂർ – പള്ളിക്കൽ ബസാർ റോഡിൽ പാറമ്മൽ അമ്പാടി മുഹമ്മദ് കബീറിൻ്റെ ഔട്ട് ഹൗസിലായിരുന്നു പരിശോധന. മലപ്പുറം നാർക്കോട്ടിക്ക് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അഞ്ചു മണിക്കൂർ നീണ്ട പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. കേസിൽ പോലീസുകാർ ഉൾപ്പെട്ടതായി സൂചനയുണ്ട്. വിശദമായി അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മോധാവി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

