
ബംഗളൂരുവിൽ നിന്നും എം ഡി എം എ കടത്തി കൊണ്ട് വന്ന് കോഴിക്കോട് നഗരത്തിൽ വിൽപന നടത്തുന്നയാൾ പിടിയിൽ. കോഴിക്കോട് അരക്കിണർ സ്വദേശി എൻ എം ഹൗസിൽ സഹീർ മുഹമ്മദിനെയാണ് കക്കോടി പഞ്ചായത്തിലെ വാടക വീട്ടിൽ നിന്ന് ഡാൻസാഫ് ടീമും ചേവായൂർ പൊലീസും ചേർന്ന് പിടികൂടിയത്.
വാടക വീട്ടിലെ കക്കൂസ് ടാങ്കിൽ നിന്നും 12 ഗ്രാം എം ഡി എം എ യും ത്രാസും പൊലീസ് പരിശോധനയിൽ കണ്ടെത്തി. പൊലീസ് വരുന്നുണ്ടെന്ന് അറിഞ്ഞ പ്രതി, എം ഡി എം എ പാക്കറ്റുകൾ ക്ലോസറ്റിൽ ഇട്ട് ഫ്ലഷ് ചെയ്യുകയായിരുന്നു. പിന്നീട് കക്കൂസ് ടാങ്കിന്റെ സ്ലാബ് നീക്കിയാണ് എം ഡി എം എ പാക്കറ്റുകൾ കണ്ടെത്തിയത്.
Also read: കെ ജെ ഷൈനിനെതിരായ അപവാദ പ്രചാരണം; കെ എം ഷാജഹാന് കർശന ഉപാധികളോടെ ജാമ്യം
ഇയാൾ കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാടകയ്ക്ക് വീടെടുത്ത് ലഹരി വില്പന നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ബംഗളൂരുവിൽ നിന്നും കോഴിക്കോട് ഭാഗത്തേക്കുള്ള ലഹരി കടത്തിൻ്റെ പ്രധാന കണ്ണിയാണ് പിടിയിലായ സഹീർ മുഹമ്മദ്. ഇയാളുടെ ലഹരി ഇടപാടുക്കാരെ കുറിച്ച് അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

