തൃശൂരിൽ എംഡിഎംഎ അടക്കമുള്ള ലഹരിയുമായി യുവാവ് പിടിയിൽ

mdma case

വീട്ടിൽ സൂക്ഷിച്ച കഞ്ചാവും, ഹാഷിഷ് ഓയിലും, എം ഡി എം എയുമായി യുവാവ് പിടിയിൽ. ഒല്ലൂർ സ്വദേശിയായ 25 വയസുള്ള ശ്രീകാന്ത് എന്നയാളാണ് പിടിയിലായത്. ഇയാൾ താമസിക്കുന്ന വീട്ടിൽ പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. ലഹരി വസ്തുക്കളായ 490 ഗ്രാമോളം കഞ്ചാവും, 27.5 ഗ്രാമോളം ഹാഷിഷ് ഓയിലും, 2 ഗ്രാം എം ഡി എം എയും പിടികൂടി. ശ്രീകാന്ത് ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ മൂന്നോളം കേസുകളിലെ പ്രതിയാണെന്നും ലഹരി വസ്തുക്കൾ വില്പനയ്ക്കായി എത്തിച്ചതാണെന്നും കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

ALSO READ; കേരള സർവ്വകലാശാലയിലെ സംസ്കൃത ഗവേഷണവിദ്യാർഥിക്ക് നേരെയുണ്ടായ ജാതി അധിക്ഷേപം; അടിയന്തര അന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി ഡോ. ആർ ബിന്ദു

News summary: A 25-year-old man named Srikanth, a native of Ollur, was arrested with ganja, hashish oil and MDMA kept at home. The accused, who was produced in court, was remanded.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News