
കാസർഗോഡ് കാറിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച ഒരാൾ പൊലീസ് പിടിയിലായി. പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനം പിന്തുടർന്ന് പിടികൂടി പരിശോധിച്ചപ്പോൾ ലക്ഷങ്ങൾ വിലവരുന്ന നിരോധിത രാസലഹരിയായ എംഡിഎംഎ കണ്ടെടുത്തത്. കാസർഗോഡ് മുട്ടത്തൊടി കല്ലക്കട്ട സ്വദേശിയും നിലവിൽ ബേള കൊല്ലങ്കാനയിൽ താമസക്കാരനുമായ മുഹമ്മദ് റഫീഖ് ബി (39) ആണ് കാസർഗോഡ് പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 50 ഗ്രാമോളം എംഡിഎംഎ പിടികൂടി.
സബ് ഇൻസ്‌പെക്ടർ സി.ആർ. മൗഷാമിയും സംഘവും വിദ്യാനഗർ ഗവൺമെൻ്റ് കോളേജിന് സമീപം സർവീസ് റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രതി സഞ്ചരിച്ച കാർ എത്തിയത്. പരിശോധനയ്ക്കായി നിർത്താൻ ആവശ്യപ്പെട്ടപ്പോൾ വേഗത കുറച്ച ശേഷം പെട്ടെന്ന് സ്പീഡ് കൂട്ടി ഓടിച്ചുപോവുകയായിരുന്നു. പൊലീസ് പിന്തുടർന്ന് ഗവൺമെൻ്റ് കോളേജിന് സമീപം കാറിന് കുറുകെ പൊലീസ് വാഹനം ഇട്ടാണ് തടഞ്ഞത്. കാറിന്റെ സീറ്റിനടിയിൽ നിന്നും പ്രതിയുടെ പോക്കറ്റിൽ നിന്നുമായാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
Also read : സഹപാഠിയെ വെടിവച്ചു കൊന്ന ശേഷം വിദ്യാർഥി സ്വയം വെടിവെച്ചു
കാസർഗോഡ് എഎസ്പി അച്യുത് അശോക് ഐപിഎസിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്‌പെക്ടർമാരായ മൗഷമി സി.ആർ, നെജിൽ രാജ്, സിപിഒമാരായ ഗുരുരാജ്, ജെയിംസ്, നിജിൻ കുമാർ എ.വി, രജീഷ് കാട്ടാമ്പള്ളി, റിതേഷ്, അനീഷ്, ഭകതശൈവൽ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


