മരണ കാരണം തൈറോയ്ഡ് ഗ്രന്ഥി തകർന്നത്; തിരുവല്ലയിലെ 47 കാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം

MURDER CONFIRMATION

തിരുവല്ല പൊടിയാടിയിൽ 47 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. ഈ മാസം 13 നാണ് പൊടിയാടി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ ശശികുമാർ കൊല്ലപ്പെടുന്നത്.

പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ആദ്യം അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു.
പോസ്റ്മോർട്ടത്തിൽ സർജന്റെ നിർണായക കണ്ടെത്തലുകളാണ് കൊലപാതകമാണെന്ന നിരീക്ഷണത്തിലേക്ക് ഏതാണ് കാരണം. തൈറോയ്ഡ് ഗ്രന്ഥി മുറിഞ്ഞതായും കഴുത്തിന്റെ ഭാഗത്ത് ആന്തരീക മുറിവുകൾ സംഭവിച്ചതായും കണ്ടെത്തിയിരുന്നു.

ALSO READ: 18 ലക്ഷം രൂപയുടെ മൊബൈലുകളും സ്വർണ്ണവും നഷ്ടപ്പെട്ടു; ട്രാവിസ് സ്കോട്ടിന്റെ മുംബൈ കോൺസേർട്ട് ആവേശത്തിന് പിന്നാലെ വൻ മോഷണം!

സഹോദരന്റെ കുടുംബത്തിന് ഒപ്പമാണ് ശശികുമാർ താമസിച്ചു വന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിർണായകമായ വിവരങ്ങൾ ലഭിച്ചതിനാൽ കേസുമായി ബന്ധപ്പെട്ട് ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഉള്‍പ്പെടെയുള്ള വിശദമായ മൊഴിയെടുക്കുകയാണ് പൊലീസ്.

ALSO READ: നിരന്തരം അപ്ഡേറ്റാകുന്ന സൈബർ തട്ടിപ്പുകാരും ഇപ്പോ‍ഴും ലോഡിങ്ങിൽ കിടക്കുന്ന പ്രതിരോധവും – രാജ്യത്തിന് തലവേദയാകുന്ന ഡിജിറ്റൽ അധോലോകം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News