ഡൽഹിയിലെ സാകേത് കോടതി കെട്ടിടത്തിൽ നിന്നും ചാടിയ ജീവനക്കാരന്റെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു

saket court

കോടതി ജീവനക്കാരൻ ഡൽഹിയിലെ സാകേത് കോടതി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ് പറഞ്ഞു. കോടതി വളപ്പിനുള്ളിലാണ് സംഭവം നടന്നതെന്നും, ആത്മഹത്യയ്ക്ക് ശ്രമിച്ച അൽമദ് ഹരീഷിന്റെ ആത്മഹത്യക്കുറിപ്പ് ലഭിച്ചതായും അന്വേഷണ ഉ​ദ്യോഗസ്ഥർ പറഞ്ഞു.

സംഭവം നടന്ന ഉടൻ തന്നെ പൊലീസ് സ്ഥലതെത്തുകയും സാക്ഷികളുടെയും സഹപ്രവർത്തകരുടെയും മെഴി ശേഖരിക്കുകയും ചെയ്തതായി ഒരു മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ വാർത്ത ഏജൻസിയോട് പറഞ്ഞു. സംഭവത്തെതുടർന്ന് കോടതി വളപ്പിൽ മറ്റ് ജീവനക്കാർ ജസ്റ്റിസ് ഫോർ ഹരീഷ് എന്ന മുദ്യാവാക്യം ഉയർത്തി പ്രതിഷേധിച്ചിരുന്നു.

Also read : കുട്ടിയുടെ അസുഖത്തിന് കാരണം കൂടോത്രം ചെയ്തത് കൊണ്ടാണെന്ന് ആരോപണം; ബീഹാറിൽ യുവതിയെ അയൽക്കാർ തല്ലിക്കൊന്നു

വെള്ളിയാഴ്ച്ച രാവിലെ 10.30-നാണ് സാകേത് കോടതിക്കുള്ളിലെ കെട്ടിടത്തിനുള്ളിൽ നിന്നും ഹരീഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വിവരം ലഭിച്ചത്. ഹരീഷിന്റെ ആത്മഹത്യക്കുറിപ്പിൽ ജോലി സമ്മർദ്ദമാണ് കാരണം എന്ന് പറഞ്ഞിട്ടുണ്ടെന്നും സാകേത് കോടതി സെക്രട്ടറി അനിൽ ബസോയ പറഞ്ഞു. ബാർ അസോസിയേഷൻ ഈ കാര്യത്തിൽ ഹരീഷിനൊപ്പമാണെന്നും ഹരീഷിന് എത്യും വേ​ഗം നീതി ലഭിക്കണമെന്നും അനിൽ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News