
മനോരമ കൊലക്കേസ് പ്രതി ബംഗാൾ സ്വദേശി ആദം അലിക്ക് ജീവപര്യന്തം കഠിനതടവും 90000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവിനാണ് നഷ്ടപരിഹാരം തുക നൽകേണ്ടത്. 2022 ലാണ് കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞ കേസിൽ ബംഗാൾ സ്വദേശി ആദം അലി അറസ്റ്റിലാകുന്നത്. കൊലപാതകത്തിനു ശേഷം തമ്പാനൂരില്‍ നിന്ന് ട്രെയിനിൽ തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ ചെന്നൈയില്‍ വെച്ചാണ് പിടികൂടിയത്.
ഭാരതീയ ന്യായ സംഹിത 362 വകുപ്പ് പ്രകാരം ജീവപര്യന്തവും 50,000 രൂപയും, 449 പ്രകാരം 10 വർഷം തടവ് 10000 രൂപ പിഴ, 393 പ്രകാരം ഏഴുവർഷം തടവ് 10000 രൂപ പിഴ, 397 പ്രകാരം ഏഴ് വർഷം തടവ് 10000 രൂപ പിഴ, 201 വകുപ്പ് പ്രകാരം ഏഴുവർഷം തടവ് 10000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ.
ALSO READ; കേശവദാസപുരത്തെ മനോരമ കൊലപാതക കേസ്: കോടതി വളപ്പിൽ നിന്ന് പ്രതി ചാടിപ്പോകാൻ ശ്രമം, പിടികൂടി പൊലീസ്
അതിനിടെ, കോടതി കുറ്റക്കാരനെന്ന് വിധിച്ചതിന് പിന്നാലെ പ്രതി ആദംഅലി കോടതിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. തിരുവനന്തപുരം നാലാം അതിവേഗ കോടതിയിൽനിന്നാണ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. പ്രതിയെ പൊലീസും അഭിഭാഷകരും ചേർന്ന് പിടികൂടുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

