
കോഴിക്കോട് നഗരത്തിൽ ഡാൻസാഫ് സംഘത്തിൻ്റെ എം ഡി എം എ വേട്ട. കോഴിക്കോട് കരുവന്തുരുത്തി സ്വദേശി റംഷാദാണ് പിടിയിലായത്. കുറച്ച് ദിവസങ്ങളായി ഡെൻസാഫ് സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു പ്രതി. കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ വച്ച് ഉച്ചയോടെയാണ് റംഷാദ് പിടിയിലായത്. ബംഗളൂരുവിൽ നിന്നാണ് ഇയാൾ രാസലഹരി എത്തിച്ചത്.
257 ഗ്രാം എം ഡി എം എയാണ് പൊലീസ് പിടിച്ചെടുത്തത്. ഡാൻസാഫ് സംഘവും നടക്കാവ് പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞദിവസം പന്തീരങ്കാവിൽ വച്ച് 10 കിലോ കഞ്ചാവ് ഡെൻസാഫ് സംഘം പിടികൂടിയിരുന്നു.
News summary: Ramshad, a native of Kozhikode, was arrested in a MDMA hunt by Dansaf and police. The police seized 257 grams of MDMA.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

