കോഴിക്കോട് വൻ ലഹരി വേട്ട; രണ്ട് കേസുകളിലായി യുവതിയടക്കം നാല് പേർ പിടിയിൽ

mdma case + kozhikode

കോഴിക്കോട് വൻ ലഹരി മരുന്ന് വേട്ട. രണ്ടിടങ്ങളിൽ നിന്നായി 719 ഗ്രാം എം ഡി എം എ പിടികൂടി. ഡാൻസാഫ് സംഘവും പൊലീസും നടത്തിയ പരിശോധനയിലാണ് വൻ അളവിൽ രാസലഹരി കണ്ടെത്തിയത്. ഗോവിന്ദപുരത്തുള്ള സ്വകാര്യ ലോഡ്ജിൽ മെഡിക്കൽ കോളേജ് പൊലീസ് നടത്തിയ പരിശോധനയിൽ 709 ഗ്രാം എം ഡി എം എ യുമായി വാണിമേൽ സ്വദേശി ഷംസീറാണ് പിടിയിലായത്.

ALSO READ; മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു; സ്‌കൂൾ മാനേജർക്കെതിരെ പരാതി നൽകി DYFI

പന്തിരങ്കാവ് പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പാലാഴിയിലുള്ള വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ 8 ഗ്രാം എം ഡി എം എ കൂടി കണ്ടെത്തി. കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് ഷാഫി, വിമുക്തഭടൻ ആയ കുറ്റ്യാടി സ്വദേശി സിഗിൻ ചന്ദ്രൻ, വിമുക്തഭടന്റെ സുഹൃത്ത് കുറ്റ്യാടി സ്വദേശിനി ദിവ്യ എന്നിവരാണ് പിടിയിലായത്. പിടിച്ചെടുത്ത ലഹരി 25 ലക്ഷം വില വരുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News