
കൊല്ലം നഗരത്തില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. പുന്തലത്താഴം സ്വദേശി അഖില്‍ ശശിധരനാണ് പിടിയിലായത്. ഇയാളില്‍ നിന്നും 75 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.
കൊല്ലം വെസ്റ്റ് പോലീസിന്റെയും ഡാന്‍സാഫ് ടീമിന്റെയും സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്. ജില്ലാ ജയിലിലിന് സമീപത്തെ ബസ്റ്റോപ്പില്‍ പൊലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ഓണത്തിന് കൊല്ലം നഗരത്തില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന 75 ഗ്രാം എം.ഡി.എം.എ പിടികൂടി.
ലഹരിമരുന്നിന് വിപണിയില്‍ അഞ്ച് ലക്ഷം രൂപ വില വരും. ബസില്‍ തങ്കശ്ശേരിയിലുള്ള മറ്റൊരാളെ കാണാന്‍ എത്തി എന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.മുമ്പ് രണ്ടു തവണ ഇയാള്‍ എംഡിഎംഎ കടത്തി. ഇയാളെ പോലീസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത പരിശോധന. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

