സൈബര്‍ തട്ടിപ്പ്: 11,000-ലധികം മൊബൈല്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്ത് മുംബൈ പൊലീസ്

online-scam-mumbai-police

കഴിഞ്ഞ 19 മാസത്തിനിടെ സൈബര്‍ കുറ്റവാളികള്‍ ഉപയോഗിച്ച 11,000-ത്തിലധികം മൊബൈല്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു. 2022 മേയ് മാസം 1930 എന്ന ഹെല്‍പ് ലൈന്‍ ആരംഭിച്ചതിനു ശേഷം ഒട്ടേറെ തട്ടിപ്പുകള്‍ തടയാനായെന്ന് പൊലീസ് വ്യക്തമാക്കി. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ക്ക് 300 കോടിയിലധികം രൂപ തിരികെ ലഭിച്ചിട്ടുണ്ട്.

2022 മേയ് മുതല്‍ സിറ്റി പൊലീസിന്റെ സൈബര്‍ വിഭാഗത്തിന് 13.19 ലക്ഷത്തിലധികം കോളുകള്‍ ലഭിച്ചു. ഈ പരാതികളില്‍ നടപടിയെടുത്തുകൊണ്ട്, ഷെയര്‍ ട്രേഡിങ്- നിക്ഷേപ തട്ടിപ്പ്, ഡിജിറ്റല്‍ അറസ്റ്റ്, ഓണ്‍ലൈന്‍ ടാസ്ക് തട്ടിപ്പ്, ഓണ്‍ലൈന്‍ ഷോപ്പിങ് തട്ടിപ്പ്, വായ്പാ തട്ടിപ്പ്, ജോലി തട്ടിപ്പ് എന്നിവയുള്‍പ്പെടെ 1.31 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

Read Also: ഗർഭിണിയായ ഭാര്യയെ കൊന്ന് ശരീരം വെട്ടിനുറുക്കി; നദിയിൽ ഉപേക്ഷിക്കാൻ പോകവേ ഭർത്താവ് പൊലീസ് പിടിയിൽ, ക്രൂരകൊലപാതകം ഹൈദരാബാദിൽ

ഈ കേസുകളില്‍ മിക്കതിലും തട്ടിപ്പുകാര്‍ വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ നേടിയതോ ഉപയോക്താക്കളില്‍ നിന്ന് വാങ്ങിയതോ ആയ സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നു. ഇത്തരത്തിലുള്ള 11,063 മൊബൈല്‍ നമ്പറുകള്‍ പൊലീസ് ബ്ലോക്ക് ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News