
മുംബൈയിൽ നിരവധി പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ 45 വയസ്സുകാരൻ അറസ്റ്റിൽ. ശീതളപാനീയങ്ങളിൽ മയക്കുമരുന്ന് ഗുളികകൾ കലർത്തി നൽകിയ ശേഷം പെൺകുട്ടികളുടെ അശ്ലീല വീഡിയോകൾ നിർമ്മിച്ചതായി പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തി.
കുരാർ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, മഹേഷ് രമേശ് പവാർ എന്ന പ്രതിയെ മുംബൈ പ്രാന്തപ്രദേശമായ വിരാറിൽ നിന്നാണ് പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ശീതളപാനീയങ്ങളിൽ മയക്കുമരുന്ന് ഗുളികകൾ കലർത്തി മയക്കി, അബോധാവസ്ഥയിലാണ് ബലാത്സംഗം ചെയ്തത്. പിന്നീട് അവരുടെ അശ്ലീല വീഡിയോകൾ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ ഇവരുടെ വായടപ്പിക്കുന്നത്.
പ്രതി ഇതുവരെ എട്ട് മുതൽ പത്ത് വരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു. പരാതി രജിസ്റ്റർ ചെയ്ത് ആറ് മണിക്കൂറിനുള്ളിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
അന്വേഷണത്തിൽ, പെൺകുട്ടികൾക്ക് ശീതളപാനീയങ്ങൾ വാഗ്ദാനം ചെയ്ത് ലഹരി ഗുളികകൾ കലർത്തുമായിരുന്നു പ്രതിയെന്ന് പോലീസ് കണ്ടെത്തി. ഇരകൾ ബോധം നഷ്ടപ്പെട്ട ശേഷം, അയാൾ അവരെ ലൈംഗികമായി പീഡിപ്പിക്കുകയും കുറ്റകൃത്യത്തിന്റെ വീഡിയോകൾ പകർത്തുകയും ചെയ്യുകയാണ് രീതി. പിന്നീട് പ്രതി ഈ വീഡിയോകൾ ഉപയോഗിച്ച് ഇരകളെ ആവർത്തിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്യുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

