രണ്ട് കൊലപാതക കേസിൽ പ്രതി; ജാമ്യമെടുത്ത് വിദേശത്തേക്ക് മുങ്ങിയ തിരുവനന്തപുരം സ്വദേശി പിടിയിൽ

Shiju Arrested at Thiruvananthapuram

രണ്ടു കൊലപാതക കേസിൽ ജാമ്യമെടുത്ത് വിദേശത്തേക്ക് മുങ്ങിയ പ്രതി പിടിയിൽ. മുറിഞ്ഞപാലം സ്വദേശിയും മെഡിക്കൽ കോളേജ് റൗഡി ലിസ്റ്റിൽപ്പെട്ട ഷിജുവിനെയാണ് പൊലീസ് തിരുവനന്തപുരം വിമാനതാവളത്തിൽ നിന്നും പിടികൂടിയത്.
2006 ലും 2009 ലും മെഡിക്കൽ കോളേജ്, കഴക്കൂട്ടം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന രണ്ടു കൊലക്കേസുകളിൽ പ്രതിയാണ് ഇയാൾ. ഈ കേസുകളിൽ ജാമ്യത്തിൽ ഇറങ്ങിയശേഷം ഇയാൾ കുവൈറ്റിലേക്ക് മുങ്ങുകയായിരുന്നു.

ALSO READ: പുതുവത്സരാഘോഷം ക‍ഴിഞ്ഞ് മടങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു: ബെംഗളൂരുവില്‍ യൂട്യൂബര്‍ അറസ്റ്റില്‍

സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ ലൂക്കോട്ട് നോട്ടീസ് പ്രകാരം ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോഴാണ് പിടിയിലാവുന്നത്. പ്രതിയെ കഴക്കൂട്ടം പോലീസിന് കൈമാറി.

ALSO READ: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

English summary : Shiju, Accused in Two Murder Cases, Arrested at Thiruvananthapuram Airport after fleeing abroad despite being on bail in murder cases.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News