മുവാറ്റുപുഴയിലെ ചെമ്പ് സ്ട്രിപ്പ് മോഷണം: പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍

muvattupuzha-theft-arrest

മുവാറ്റുപുഴയില്‍ സ്വര്‍ണ വ്യാപാര സ്ഥാപനത്തിന്റെ വാഹന പാര്‍ക്കിങ് ഏരിയയില്‍ നിന്നും ചെമ്പ് സ്ട്രിപ്പുകള്‍ മോഷ്ടിച്ച കേസില്‍ പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍. വെസ്റ്റ് ബംഗാള്‍ ബിര്‍ബും സ്വദേശി 29 വയസുള്ള ബാദുഷ ഷേക്കിനെയാണ് മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

പാതിരാത്രിയില്‍ അതിക്രമിച്ച് കയറി 30,000 രൂപയോളം വില വരുന്ന ചെമ്പ് സ്ട്രിപ്പുകളാണ് പ്രതി മോഷ്ടിച്ചത്. പ്രതിക്കെതിരെ ചെമ്പ് കമ്പി മോഷ്ടിച്ചതിന് നേരത്തേ കേസ് നിലവിലുണ്ട്. ഭാര്യയോടെപ്പം മൂവാറ്റുപുഴ പേഴക്കപ്പിള്ളിയില്‍ താമസിക്കുന്ന പ്രതി അര്‍ധരാത്രിയില്‍ പുറത്തിറങ്ങിയാണ് മോഷണം നടത്തുന്നത്.

Read Also: ഇടുക്കിയിൽ വയോധികനെ ആസിഡൊഴിച്ച് കൊലപ്പെടുത്തി

പ്രതിയില്‍ നിന്നും മോഷണ മുതല്‍ വാങ്ങിയ ആക്രി വ്യാപാര സ്ഥാപനങ്ങളെ കുറിച്ചും പൊലീസ് അന്വേഷിച്ചുവരുന്നുണ്ട്.

News Summary: West Bengal native arrested for stealing copper strips from the parking area of ​​a gold trading establishment in Muvattupuzha. Badusha Sheikh was arrested by Muvattupuzha police.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News