
ഒഡീഷയിലെ പുരിയില്‍ യുവാക്കള്‍ ജീവനോടെ തീകൊളുത്തിയ 15 വയസ്സുകാരി മരിച്ചു. ദില്ലി എയിംസില്‍ ചികിത്സയിലിരിക്കയാണ് മരണം. ജൂലൈ 19നാണ് പെണ്‍കുട്ടിയെ യുവാക്കള്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. പ്രതികളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല
അതേസമയം ആരും തീകൊളുത്തിയില്ല എന്ന് ഒഡീഷാ പോലീസ് അറിയിച്ചു. അന്വേഷണം അവസാന ഘട്ടത്തിലാണ്. മറ്റാരെങ്കിലും പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചതായുള്ള തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല എന്ന് ഒഡീഷാ പോലീസ് അറിയിച്ചു.
“പെണ്‍കുട്ടിയുടെ മരണ വിവരം അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്. സർക്കാർ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും ദില്ലി എയിംസിലെ വിദഗ്ധ മെഡിക്കൽ സംഘം രാപകലില്ലാതെ പ്രയത്നിച്ചിട്ടും അവളുടെ ജീവൻ രക്ഷിക്കാനായില്ല”- ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരണ്‍ മാജി ട്വീറ്റ് ചെയ്തു.
ഭാർഗവി നദിയുടെ തീരത്താണ് സംഭവം നടന്നത്. 75 ശതമാനം പൊള്ളലേറ്റ നിലയിലാണ് പെണ്‍കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം പിപ്ലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സ നൽകിയ ശേഷം പിന്നീട് ഭുവനേശ്വറിലെ എയിംസിലേക്ക് മാറ്റുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

