
ആന്ധ്രാപ്രദേശിൽ കോടികളുടെ മയക്കുമരുന്ന് വേട്ട. ഏകദേശം 1.2 കോടി രൂപ വിലമതിക്കുന്ന ലഹരിയുമായി ആന്ധ്രാ എക്സൈസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷനിൽ 30 കിലോ ഹാഷിഷ് ഓയിലും 11.5 കിലോ കഞ്ചാവും പിടികൂടിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്ന് ബൈക്കുകളും രണ്ട് മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പതിനെട്ട് വയസ് മാത്രം പ്രായമുള്ള ചന്ദ്ര ഖില്ലോ, കൊറ സോമാര (35) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരുടെ കൂട്ടാളികളായ രണ്ട് പേർ ഒളിവിലാണെന്നും അവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അസിസ്റ്റന്‍റ് കമ്മീഷണർ മഹേഷ് കുമാറിന്റെയും എഎസ്ആർ ജില്ലാ എക്സൈസ് സൂപ്രണ്ട് ജി ഗൗരീശ്വർ റാവുവിന്റെയും മേൽനോട്ടത്തിലാണ് ഓപ്പറേഷൻ നടത്തി വൻതുകയ്ക്കുള്ള ലഹരി കണ്ടെത്തിയത്.
ALSO READ; ഭക്ഷണവും വെള്ളവും തൊടില്ല, ദിവസവും കുടിക്കുന്നത് എൻജിൻ ഓയിൽ! വൈറലായി കർണാടകയിലെ ‘ഓയിൽ കുമാർ’
ദിവസങ്ങൾക്ക് മുമ്പാണ് ഹൈദരാബാദിലെ ബോവൻപള്ളിയിൽ ഒരു സ്‌കൂളിനുള്ളിൽ അനധികൃതമായി അൽപ്രാസോലം നിർമ്മാണ യൂണിറ്റ് കണ്ടെത്തിയത്. വൻ വിവാദം സൃഷ്ടിച്ച സംഭവത്തിന് ശേഷം മയക്കുമരുന്ന് വേട്ട ഏജൻസികൾ ശക്തമാക്കിയിരുന്നു. സ്കൂൾ ഉടമ തന്നെയാണ് സ്കൂളിന്റെ അകത്ത് ലഹരി ഫാക്ടറി നടത്തിയത്. 3.5 കിലോ അൽപ്രാസോലം ടാബ്‌ലെറ്റുകൾ, 4.3 കിലോ സെമി-പ്രോസസ്ഡ് മരുന്നുകൾ, അസംസ്‌കൃത വസ്തുക്കൾ, ഉപകരണങ്ങൾ, 21 ലക്ഷം രൂപ എന്നിവ ഇവിടെ നിന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

