നെന്മാറ സജിത വധക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷാ വിധി 16 ന്

Nenmara murder case

പാലക്കാട് നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരാണെന്ന് കോടതി. പാലക്കാട് നാലാം അഡീഷണല്‍ ജില്ലാ കോടതിയാണ് കേസിൽ ചെന്താമര കുറ്റക്കാരാണെന്ന് വിധിച്ചത്. ശിക്ഷാ വിധി 16 നടത്തുമെന്നും കോടതി വ്യക്തമാക്കി. കേസിൽ 51 സാക്ഷികളെ വിസ്തരിച്ചു.
നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയാണ് ചെന്താമര. ഇരട്ടക്കൊലപാതകം നടത്തി ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു നാടിനെ ഒന്നാകെ നടുക്കി അയല്‍വാസിയായിരുന്ന സജിതയെ പ്രതി വെട്ടിക്കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റ് 31നാണ് കേസിൽനാസ്പദമായ കൃത്യം ചെന്താമര നടത്തിയത്.

ALSO READ: ബംഗാളിൽ വിദ്യാർത്ഥിനി കൂട്ട ബലാൽസംഗത്തിനിരയായ സംഭവം; ഒരാൾ കൂടി പിടിയിൽ, അറസ്റ്റ് ചെയ്തത് മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ

ഇയാളുടെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം കൊല്ലപ്പെട്ട സജിതയാണെന്ന് ഒരു മന്ത്രവാദി പറഞ്ഞതിനെ തുടര്‍ന്നാണ് സജിതയെ ഇയാൾ കൊലപ്പെടുത്തിയത്. ഈ കേസില്‍ പരോളില്‍ ഇറങ്ങിയപ്പോള്‍ സജിതയുടെ ഭര്‍ത്താവ് സുധാകരനെയും ഭര്‍തൃമാതാവിനെയും ചെന്താമര വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

ALSO READ: മദ്യം നിരോധിച്ചയിടത്ത് മദ്യം വിറ്റയാളുടെ എഐ ചിത്രങ്ങൾ പ്രചരിപ്പിച്ചു; ബ്രാഹ്മണ യുവാവിന്‍റെ കാൽ കഴുകിയ വെള്ളം കുടിപ്പിച്ച് ‘പ്രായശ്ചിത്തം’, സംഭവം മധ്യപ്രദേശിൽ

eNGLISH SUMMARY : The court found Chenthamara guilty in the Palakkad Nenmara Sajitha murder case.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News