
കോഴിക്കോട് പേരാമ്പ്രയിലെ സംഘര്‍ഷത്തിൽ കൂടുതൽ അറസ്റ്റ്. മൂന്ന് യു ഡി എഫ് പ്രവര്‍ത്തകരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പേരാമ്പ്രയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ട് ആയി ഉയർന്നു. പേരാമ്പ്രയെ കലാപഭൂമിയാക്കാനുള്ള യു ഡി എഫ് ശ്രമത്തിനിടെ പൊലീസുകാർക്ക് അടക്കം പരുക്കേറ്റിരുന്നു.
സംഘടിച്ചെത്തിയ യു ഡി എഫ് പ്രവർത്തകർ പൊലീസിന് നേരെ നാടൻ ബോംബ് എറിഞ്ഞതായി നേരത്തേ സ്ഥിരീകരിച്ചിരുന്നു. സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ/gx യു ഡി എഫ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകയെ അടക്കം തടഞ്ഞുവെക്കുകയായിരുന്നു.
തടയാന്‍ ശ്രമിച്ച പൊലീസിനെയും പ്രവര്‍ത്തകര്‍ എതിര്‍ത്തു. സംസ്ഥാന പാതയിൽ കലാപാന്തരീക്ഷം സൃഷ്ടിച്ച യു ഡി എഫ് പ്രവര്‍ത്തകര്‍ അതുവഴി പോയ വാഹനങ്ങളും തടഞ്ഞു. ഇതിനിടെ പൊലീസിനെതിരെ ഭീഷണിയുമായി കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലും രംഗത്ത് എത്തിയിരുന്നു. ഇത് സംഘർഷം വ്യാപിപ്പിക്കാൻ യു ഡി എഫുകാർക്ക് ഉത്തേജനമാകുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

