
പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആസാം നൗഗോൺ സ്വദേശി ജൈനുലാബുദ്ദീൻ ആണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. പെരുമ്പാവൂർ പ്രദേശത്ത് വിവിധ ജോലികൾ ചെയ്തു വരുന്നയാളാണ് പ്രതി. അല്ലപ്രയിൽ ഇയാൾ താമസിക്കുന്ന വീടിനടുത്തുള്ള പെൺകുട്ടിയെ ആണ് പീഡനത്തിന് ഇരയാക്കിയത്.
പെൺകുട്ടിയുടെ വീട്ടിൽ മറ്റാരും ഇല്ലാത സമയത്തായിരുന്നു പീഡനം. വയറുവേദന അനുഭവപ്പെട്ടപെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണി ആണെന്ന വിവരം അറിഞ്ഞത്. ഡോക്ടർ നൽകിയ വിവരത്തെ തുടർന്ന് പെൺകുട്ടിയുടെയും ബന്ധുക്കളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
News Summary; Police arrested an interstate migrant worker in Perumbavoor for allegedly sexually assaulting a minor girl and making her pregnant.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

