പോക്സോ കേസ്: മുൻ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ് മമ്പാട് പിടിയിൽ

philip-mampad-motivational-speaker-arrested-pocso-case-nilambur-kerala-police

പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ പോലീസ് ഉദ്യോഗസ്ഥനും പ്രമുഖ മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ് മമ്പാടിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ചേവായൂർ സ്വദേശിയായ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിലമ്പൂർ പോലീസാണ് ഇയാളെ പിടികൂടിയത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ ഫിലിപ് മമ്പാടിനെ ഇന്നലെ രാത്രി വൈകിയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന.

2022 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ കാസർഗോഡ് കൊണ്ടുപോയി ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ചേവായൂർ പോലീസിൽ ലഭിച്ച പരാതി പിന്നീട് നടപടികൾക്കായി കൈമാറുകയായിരുന്നു.

ALSO READ : പരാതി നൽകിയത് സിപിഐ എം; കോൺഗ്രസിന്റെ മൗനം സംശയാസ്പദം: കല്ലറ വിവാദത്തിൽ ആഞ്ഞടിച്ച് സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ

മോട്ടിവേഷണൽ ക്ലാസുകളിലൂടെയും സോഷ്യൽ മീഡിയ വീഡിയോകളിലൂടെയും ഏറെ പരിചിതനായ വ്യക്തിയാണ് ഫിലിപ് മമ്പാട്. മുൻപ് പോലീസ് സേനയുടെ ഭാഗമായിരുന്ന ഇയാൾ പിന്നീട് ജോലി രാജിവെച്ച് മോട്ടിവേഷൻ രംഗത്തേക്ക് തിരിയുകയായിരുന്നു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News