
തിരക്കുള്ള ബസ് സ്റ്റോപ്പുകളില്‍, യാത്രക്കാരുടെ ബാഗിൽ നിന്ന് തന്ത്രപൂർവ്വം മൊബൈൽ ഫോൺ മോഷ്ടിച്ച് വേഷം മാറി മുങ്ങുന്ന പ്രതി പിടിയിൽ. അസം സ്വദേശി ബബ്ലുവാണ് പെരുമ്പാവൂര്‍ പൊലീസിന്‍റെ പിടിയിലായത്. അങ്കമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാളെ പെരുമ്പാവൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. എറണാകുളം ജില്ലയിലെ തിരക്കേറിയ ബസ് സ്റ്റോപ്പുകള്‍ കേന്ദ്രീകരിച്ചായിരുന്നു ബബ്ലുവിന്‍റെ മൊബൈല്‍ ഫോണ്‍ മോഷണം.
യാത്രക്കാർ ബസ്സിലേക്ക് കയറുന്ന സമയത്ത് ഇവരുടെ ബാഗിൽ കിടക്കുന്ന മൊബൈൽ ഫോൺ തട്ടിയെടുത്ത് കടന്ന് കളയുകയാണ് ഇയാളുടെ രീതി. അങ്കമാലിയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച ശേഷം താടിയും മീശയും വടിച്ച് രൂപം മാറി പെരുമ്പാവൂരിൽ മറ്റൊരു മോഷണത്തിന് തയ്യാറെടുക്കവെയാണ് ഇയാൾ പെരുമ്പാവൂർ പൊലീസിന്റെ വലയിലാകുന്നത്.
ALSO READ; എൻഐഎ ഓഫീസർ ചമഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചു; 11 കിലോ കഞ്ചാവുമായി ദില്ലി വിമാനത്താവളത്തിൽ യുവതി പിടിയിൽ
വിലകൂടിയ മൊബൈൽ ഫോണുകൾ മോഷ്ടിച്ച ശേഷം ഇത് ചെറിയ തുകയ്ക്ക് വിൽപ്പന നടത്തുകയാണ് ഇയാളുടെ പതിവ്. ലഹരിവസ്തുക്കൾ വാങ്ങുന്നതിന് വേണ്ടിയാണ് ഇയാൾ മൊബൈൽ മോഷ്ടിക്കുന്നത് എന്ന സംശയവും പൊലീസിനുണ്ട്. പെരുമ്പാവൂർ പൊലീസ് പിടികൂടിയ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം അങ്കമാലി പൊലീസിന് കൈമാറി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


