
ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസിൽ, യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിൻ്റെ സഹോദരൻ പി കെ ബുജൈറിൻ്റെ ജാമ്യഹർജി പരിഗണിക്കുന്നത് ഈ മാസം 18-ാം തീയതിയിലേക്ക് മാറ്റി. വാദത്തിനും പൊലീസ് റിപ്പോർട്ടിനുമായാണ് കോഴിക്കോട് ജില്ലാ കോടതി ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
കോഴിക്കോട് കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യഹർജി തള്ളിയതിന് പിന്നലെയാണ് പി കെ ഫിറോസിൻ്റെ സഹോദരൻ പി കെ ബുജൈർ ജില്ലാ കോടതിയെ സമീപിച്ചത്.
Also Read: ‘കൊന്നിട്ടും പക തീരാതെ രക്തസാക്ഷി മോഹനനെ മുസ്ലീം ലീഗ് അധിക്ഷേപിക്കുന്നു’: കെ കെ രാഗേഷ്
അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് കുന്ദമംഗലം കോടതി നേരത്തെ ജാമ്യം നിഷേധിച്ചത്. ലഹരിമരുന്ന് പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച പ്രതിക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു.
Content Highlight: PK Bujair, accused in the case of attacking police during a drug inspection, had his bail plea hearing postponed to August 18.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

