
വധശ്രമ കേസിലെ പ്രതിയെ വീടിന്റെ മച്ചിൽ നിന്ന് പിടികൂടി പൊലീസ്. പാലക്കാട് തൃത്താലയിലാണ് സംഭവം. കപ്പൂർ കാഞ്ഞിരത്താണി സ്വദേശി സുൽത്താൻ റാഫിയാണ് തൃത്താല പൊലീസിന്റെ പിടിയിലായത്. ഞാങ്ങാട്ടിരിയിൽ വച്ച് യുവാക്കളെ മർദ്ദിച്ച സംഭവത്തിൽ വധശ്രമത്തിന് സുൽത്താൻ റാഫിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
Also read: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിൽ തീയും പുകയും; ഒഴിവായത് വൻ അപകടം
ആക്രമണത്തിന് പിന്നാലെ ഒളിവിൽ പോയ സുൽത്താനെ കണ്ടെത്താൻ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിനിടെ ഇന്നലെയാണ് വീടിന്റെ മച്ചിൽ ഒളിച്ചിരുന്ന സുൽത്താൻ റാഫിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
Police have arrested the accused in the attempted murder case from the roof of the house. The incident took place in Thrithala, Palakkad. Sultan Rafi, a native of Kanjirathani, Kapoor, was arrested by the Thrithala police.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

