ബസ് സ്റ്റാന്‍ഡില്‍ നിന്നും യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവം; പ്രതി പിടിയില്‍

arrest

മുവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്നും യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. മുവാറ്റുപുഴ വെള്ളൂര്‍ക്കുന്നം മോളേക്കുടിമല സ്വദേശി നെടുമ്പുറത്ത് വീട്ടില്‍ അബി ലത്തീഫാണ് (35) പിടിയിലായത്.

മുവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അബി ലത്തീഫിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Also read – ‘നിലവിലെ വിദ്യാഭ്യാസ രീതിയില്‍ ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല; കാവി വല്‍ക്കരണ അജണ്ടയെ എല്ലാ കാലത്തും ഇടതുപക്ഷം പ്രതിരോധിച്ചിട്ടുണ്ട്, അത് തുടരും’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

നിരവധി മോഷണ, പിടിച്ചുപറി കേസുകളിലെ പ്രതിയും മുവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ട ആളുമാണ് അബി ലത്തീഫ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

content summary: The accused in the case of stealing a passenger’s mobile phone from the Muvattupuzha KSRTC bus stand has been arrested. Abi Latheef (35), a resident of Nedumpurath house in Molekkudimala, Vellorkunnam, Muvattupuzha, was taken into custody.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News