
കൊല്ലത്ത് പരസ്യ മദ്യപാനത്തെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. കെഎസ്‍യു നേതാവായ ടോജിൻ ജോണിൻ്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം. ഗ്രേഡ് എസ് ഐ രാജീവ്, എ.എസ്.ഐ ശ്രീജിത്ത് എന്നിവരെയാണ് സംഘം ആക്രമിച്ചത്. കെ.എസ്.യു നേതാവ് ടോജിൻ ഉൾപ്പടെ നാല് പേരെ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. മനു, വിമൽ,സഞ്ജയ് എന്നിവരാണ് ആക്രമി സംഘത്തിലെ മറ്റുള്ളവർ.
പള്ളിത്തോട്ടത്ത് വച്ചാണ് ഇവർ പരിശോധനയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചത്.ലഹരി മരുന്ന് വിൽപ്പന നിരീക്ഷിക്കാനായിരുന്നു ഗ്രേഡ് എസ് ഐ രാജീവ്, എ.എസ്.ഐ ശ്രീജിത്ത് എന്നിവർ പ്രദേശത്തെത്തിയത്.
Also read; മലപ്പുറം പെരുവള്ളൂരിൽ രാസലഹരിയുമായി കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയടക്കം നാലുപേർ പിടിയിൽ
ഇവിടെ നിന്നായിരുന്നു പ്രകോപിതരായ നാലംഗ സംഘം പൊലീസുദ്യോഗസ്ഥരെ മർദ്ദിച്ചത്. കമ്പി വടി ഉൾപ്പടെ ഉപയോഗിച്ചായിരുവന്നു ആക്രമണം.
കമ്പി വടി കൊണ്ടുള്ള ആക്രമണത്തിൽ ഗ്രേഡ് എസ്.ഐ. രാജീവിന് തലയ്ക്ക് പരിക്കേറ്റു. ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രതികളായ നാല് പേരേയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. ഇവരുടെ ലഹരി ഉപയോഗമുൾപ്പെടെ പരിശോധിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

