
നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിന് പിന്നാലെ പ്രതിയുടെ പിതാവിന്റെ തിരോധാനത്തിൽ അന്വേഷണം തുടരുന്നു. പിതാവ് മാത്യുവിന്റെ തിരോധാനത്തിലും സജിക്ക് പങ്കുണ്ടെന്ന നിഗമനത്തില്‍ വീടിന് സമീപം പരിശോധന തുടർന്നുകൊണ്ടിരിക്കുകയാണ്. പുരയിടം കുഴിച്ചാണ് പരിശോധന നടക്കുന്നത്. ഇന്നലെയും പരിശോധന നടത്തിയിരുന്നു.
ഇന്നലെ പുരയിടത്തിൽ നിന്ന് അസ്ഥി കഷ്ണവും വസ്ത്രാവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. 2018ൽ കാണാതായ സജിയുടെ പിതാവ് മാത്യുവിന്റേതാണ് അസ്ഥികൂടം എന്ന സംശയത്തിലാണ് പോലീസ്. പിതാവിനെയും പ്രതിയായ സജി കൊന്നിരിക്കാം എന്ന സംശയത്തിൽ പോലീസ് പച്ചടിയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് അസ്ഥികുടം കണ്ടെത്തിയത്.
നാടിനെ നടുക്കിയ ഇരട്ട കൊലപാതകത്തിന്റെ ഞെട്ടലൊഴിയുന്നതിന് മുൻപാണ് വീണ്ടും ഒരു അസ്തിയുടെ ഭാഗം കൃത്യം നടന്ന പുരയിടത്തിൽ നിന്ന് ലഭിക്കുന്നത്. അമ്മ മേരി മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും സജി കൊന്ന് കുഴിച്ചുമൂടിയ പുരയിടത്തിൽ പിതാവായ മാത്യുവിനെയും സജി കൊലപ്പെടുത്തിയിരിക്കാം എന്ന സംശയത്തെ തുടർന്ന് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി നടത്തിയ പരിശോധനയാണ് അസ്തിയുടെ ഭാഗവും വസ്ത്രാവശിഷ്ടങ്ങളും ലഭിച്ചത്.
ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ അസ്ഥി പിതാവ് മാത്യുവിന്റെതാണോ എന്നതിൽ സ്ഥിരീകരണം ലഭിക്കൂ. 2018 മാർച്ച് മൂന്നിന് ആണ് സജിയുടെ പിതാവായ മാത്യുവിനെ കാണാതാകുന്നത്. കട്ടപ്പനയിലേക്ക് പോകുവാണെന്നു പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങിയ മാത്യുവിനെ പിന്നെ ആരും കണ്ടിട്ടില്ല. തുടർന്ന് നടത്തിയ പോലീസ് അന്വേഷണം തെളിവുകളുടെ അഭാവത്തിൽ അവസാനിപ്പിക്കുകയായിരുന്നു. മേരിക്കുട്ടിയുടെയും റെജിയുടെയും കൊലപാതകത്തിൽ നടത്തിയ ചോദ്യം ചെയ്യലാണ് പിതാവിന്റെ തിരോധാനത്തിലും തുടർ അന്വേഷണത്തിന് പോലീസിനെ നയിച്ചത്.
അതേസമയം പിതാവിനെ കാണാതായതിൽ തന്റെ പങ്ക് സംബന്ധിച്ച് സജി ഇതുവരെയും പോലീസിന് വിവരങ്ങൾ ഒന്നും നൽകിയിട്ടില്ലെന്നാണ് സൂചന.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

