
പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്തു. പാലക്കാട് ചെറുപ്പുളശ്ശേരി മടത്തി പറമ്പ് സ്വദേശി ഷജീറിനെതിരെയാണ് പോലീസ് കേസെടുത്തത്. ചെര്‍പ്പുളശേരി പൊലീസാണ് കേസെടുത്തത്.
മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ വകുപ്പു ചുമത്തിയാണ് നിലവില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ഷജീര്‍ ടൂള്‍ എന്ന ഇന്‍സ്റ്റഗ്രാം പ്രെഫൈലിലാണ് കഴിഞ്ഞ ദിവസം സ്റ്റോറി പ്രത്യക്ഷപ്പെട്ടത്.
പൂച്ചക്ക് ആദ്യം ഭക്ഷണം നല്‍കുന്നതും ശേഷം അതിനെ കൊന്ന് തലയും ശരീര അവയവങ്ങളും വേര്‍ത്തിരിക്കുന്നതുമായിരുന്നു വിഡിയോയിലൂടെ പ്രതി കാണിച്ചത്.
content summary: Police have registered a case against a youth named Shajeer from Madathi Paramba, Chikkulassery, Palakkad, for killing a cat and posting the video on Instagram. The case was filed by Cherpulassery police.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

