സമൂഹമാധ്യമത്തിൽ വീഡിയോ പ്രചരിപ്പിച്ചതിൽ ​ദീപക് ജീവനൊടുക്കിയ സംഭവം; മുസ്ലീം ലീ​ഗ് മുൻ പഞ്ചായത്ത് അം​ഗമായ യുവതിക്കെതിരെ പൊലീസ് കേസെടുത്തു

deepak FAMILY RESPONSE

ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തെ തുടർന്ന്, കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ
മുസ്ലീം ​ലീ​​ഗിൻ്റെ മുൻ പഞ്ചായത്ത് അം​ഗമായ യുവതിക്കെതിരെ പോലീസ് കേസെടുത്തു. ഷിംജിത മുസ്തഫക്കെതിരെയാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തത്. ദീപക്കിൻ്റെ കുടുംബം നൽകിയ പരാതിയിലാണ് നടപടി.

ഷിംജിത മുസ്തഫ മുസ്ലീംലീ​ഗ് പ്രവർത്തകയും മുൻ പഞ്ചായത്ത്‌ അംഗവുമാണ്. ബിഎൻഎസ്‌ 108 വകുപ്പ്‌ പ്രകാരം ജാമ്യമില്ലാ വകുപ്പാണ്‌ ചുമത്തിയിരിക്കുന്നത്‌.ബസ് യാത്രക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ദൃശ്യങ്ങൾ പകർത്തി വീഡിയോ പ്രചരിപ്പിക്കുകയായരുന്നു. ദീപക്കിൻ്റെ കുടുംബം നൽകിയ പരാതിയിൽ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ദീപക്കിൻ്റെ അച്ഛൻ, അമ്മ, സുഹൃത്തുക്കൾ എന്നിവരിൽ നിന്നും മൊഴിയെടുത്തു. ഇനി ഒരാൾക്കും ഈ അവസ്ഥ വരരുതെന്ന് അച്ഛൻ പറഞ്ഞു.

Also read; ലൈംഗികാതിക്രമ ആരോപണത്തിൽ യുവാവ് ജീവനൊടുക്കിയ സംഭവം; പൊലീസ് അന്വേഷണം ആരംഭിച്ചു

ഷിംജിത ഒളിവിൽ പോയതായാണ്‌ സൂചന. വിദേശത്തേയ്ക്ക്‌ കടന്നോയെന്ന്‌ സംശയവുമുണ്ട്‌. ബസ്സിലുണ്ടായിരുന്ന സഹയാത്രികരിൽനിന്നും ജീവനക്കാരിൽനിന്നും മൊഴിയെടുക്കാനും പൊലീസ്‌ ആലോചിക്കുന്നുണ്ട്‌. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സ്വദേശിയായ ദീപക് വീട്ടിൽ ആത്മഹത്യ ചെയ്തത്. വീഡിയോ പ്രചരിച്ചതിൽ വലിയ മാനസിക സംഘർഷത്തിലായിരുന്നു ദീപക് എന്ന് കുടുംബാ​ഗംങ്ങൾ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News