അയർക്കുന്നം കൊലപാതകം : പ്രതി സോണിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി

കോട്ടയം അയർക്കുന്നം കൊലപാതകക്കേസിൽ പ്രതി സോണിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി.

കോട്ടയം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് അപേക്ഷ സമർപ്പിച്ചത് . പ്രതിയെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന് അയർക്കുന്നം പൊലീസ് സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. കൂടുതൽ ചോദ്യം ചെയ്യലും തെളിവെടുപ്പും വേണമെന്നും അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി.

ALSO READ: വെജിറ്റബിൾ ബിരിയാണി ആവശ്യപ്പെട്ടു, പകരം നൽകിയത് ചിക്കൻ ബിരിയാണിയെന്ന് ആരോപണം; ഹോട്ടൽ ഉടമയെ വെടിവച്ചുകൊന്നു, ഞെട്ടിക്കുന്ന സംഭവം റാഞ്ചിയിൽ

അൽപ്പനയുടെ സംസ്ക്കാരം താഴത്തങ്ങാടി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടന്നു. ഭാര്യക്ക് മറ്റൊരുളുമായി ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു അൽപ്പനയെ ഭർത്താവ് സോണി കൊലപ്പെടുത്തി നിർമാണം നടക്കുന്ന വീടിൻ്റെ പുരയിടത്തിൽ കുഴിച്ചിട്ടത്.

ALSO READ: മധ്യപ്രദേശിൽ നിയമവിരുദ്ധ ലിംഗ പരിശോധന നടത്തിയതിന് ഡോക്ടറായി വേഷമിട്ട പ്യൂൺ പിടിയിൽ; പിന്നിൽ വൻ മാഫിയ ശൃംഖലയെന്ന് മൊ‍ഴി

English summary : Police Seek Custody of Accused Sony in Kotayam Ayarkunnam Murder Case.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News