തിരുവനന്തപുരത്ത് അപ്പൂപ്പനെ ചെറുമകൻ കുത്തികൊലപ്പെടുത്തി

Palode granson killed grandfather

തിരുവനന്തപുരം: അപ്പൂപ്പനെ ചെറുമകൻ കുത്തികൊലപ്പെടുത്തി. തിരുവനന്തപുരം പാലോടാണ് സംഭവം. വൈകുന്നേരം 5.15 ഓടെയായിരുന്നു സംഭവം. ഇടിഞ്ഞാർ സ്വദേശി രാജേന്ദ്രൻ കാണി (58)യെയാണ് ചെറുമകൻ കുത്തി കൊലപ്പെടുത്തിയത്.

ചെറുമകൻ സന്ദീപിനെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാജേന്ദ്രൻ കാണിയെ ആശുപത്രിയിൽ ചികിത്സക്കായി എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല.

Also Read: ഉറങ്ങിക്കിടന്ന വിദ്യാര്‍ത്ഥികളുടെ കണ്ണില്‍ പശ ഒഴിച്ച് സഹപാഠികള്‍; അവശനിലയിലായ എട്ട് പേര്‍ ആശുപത്രിയില്‍

മൃതദേഹം പാലോട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം.

News Summary: grandfather was stabbed to death by his grandson. The incident took place at Palode in Thiruvananthapuram. It occurred around 5:15 in the evening. Rajendran Kani (58), a native of Idinjar, was stabbed to death by his grandson. The grandson, Sandeep, has been taken into custody by the Palode police.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News