കണ്ണൂരിൽ സിപിഐഎം പ്രവർത്തകൻ്റെ വീടിന് നേരെ ആർഎസ്എസ് ആക്രമണം

rss attack on house

കണ്ണൂർ പാനൂർ കൂറ്റേരിയിൽ സിപിഐഎം പ്രവർത്തകൻ്റെ വീടിന് ആർഎസ്എസ് ആക്രമണം. വ്യാഴാഴ്ച പുലർച്ചെയാണ് സുരേഷ് ബാബുവിൻ്റെ വീടിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ സിപിഐഎം പ്രവർത്തകനായ കൂറ്റേരി മഠം സുരേഷ് ബാബുവിൻ്റെ വിടിൻ്റെ ജനൽ ചില്ലുകൾ തകർന്നു. കല്ലെറിഞ്ഞ തകർക്കുകയായികരുന്നു.

മനപൂർവം പ്രദേശത്ത് ആക്രമണങ്ങൾ ഉണ്ടാക്കാനുള്ള ആർഎസ്എസിൻ്റെ നീക്കമാണ് ഇവിടെ നടക്കുന്നതെന്ന് സിപിഎം പറയുന്നു. തദ്ദേശ തെറഞ്ഞെടുപ്പിന് ശേഷം പ്രദേശത്ത് ആർഎസ്എസിൻ്റെ നേതൃത്വത്തിൽ നിരവധി ആക്രമണങ്ങളാണ് നടന്നത്. നിരവധി സിപിഐഎം പ്രവർത്തകരെ മർദ്ദിക്കുകയും നിരവധി പേരുടെ വീടുകൾക്ക് നേരെ ആക്രമണമുണ്ടാകുകയും ചെയ്തിരുന്നു.

Also read; കത്തിമുനയിൽ നിർത്തി ബലാത്സം​ഗം പിന്നാലെ ഭീഷണി; പരാതിപ്പെട്ടാലും ഒന്നും സംഭവിക്കില്ലെന്ന് ബിജെപി നേതാവ്, നടുക്കുന്ന വീഡിയോ പുറത്ത്

ഇന്ന് നടന്ന സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ജനൽച്ചില്ലുകൾ പൂർണമായും തകർന്ന നിലയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News