ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍: സംഭവം മധ്യപ്രദേശില്‍

Assault against Australian women cricketers

ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. അഖ്വീല്‍ ഖാന്‍ എന്ന യുവാവിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഖജ്റാന റോഡില്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് പ്രതി താരങ്ങള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയത്.

വനിതാ ക്രിക്കറ്റ് ലോകകപ്പിന് എത്തിയ താരങ്ങളാണ് അതിക്രമത്തിന് ഇരയായത്. താരങ്ങള്‍ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങി നടക്കുന്നതിനിടെ ബൈക്കിലെത്തിയ പ്രതി ഇവരെ പിന്തുടരുകയും അനാവശ്യമായി കടന്നുപിടിക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രതി ഇവിടെ നിന്നും ഓടിരക്ഷപ്പെട്ടു. സംഭവം നടന്നയുടനെ താരങ്ങള്‍
ടീം സുരക്ഷാ ഉദ്യോഗസ്ഥനായ ഡാന്നി സിമ്മന്‍സിനെ വിവരമറിയിക്കുകയും പരാതി നല്‍കുകയുമായിരുന്നു.

Also read – ശൈശവ വിവാഹമെന്ന പേടിസ്വപ്നത്തിൽ നിന്ന് ജ്യോതി ഓടിക്കയറി, കായിക ലോകത്തിന്റെ വിജയപീഠത്തിലേക്ക്

പരാതിയില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഹിമാനി മിശ്ര താരങ്ങളുടെ മൊഴി രേഖപ്പെടുത്തുകയും നടപടികള്‍ സ്വീകരിക്കുകയും ആയിരുന്നു. തുടര്‍ന്ന് പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ബിഎന്‍എസ് 74ഉം 78ഉം പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്. പ്രതിക്കെതിരെ മുമ്പും ക്രിമിനല്‍ കേസുണ്ടായിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News