കടയില്‍ സാധനം വാങ്ങാനെത്തിയ മൂന്നാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; വ്യാപകമായി പ്രചരിച്ച് സിസിടിവി ദൃശ്യം: കേസെടുത്ത് പൊലീസ്

Sexual assult

കൊല്‍ക്കത്തിയില്‍ കടയില്‍ സാധനം വാങ്ങാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ മധ്യവയസ്‌കനെതിരെ കേസെടുത്തു. ഹൂഗ്ലി ഉത്തര്‍പാരയിലെ ഒരു മധുരപലഹാര കടയിലാണ് സംഭവം.

മുത്തശ്ശിക്കൊപ്പം കടയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ കടയില്‍ സാധനം വാങ്ങാനെത്തിയ മധ്യവയസ്‌കന്‍ മോശമായി ദേഹത്ത് സ്പര്‍ശിക്കുകയും തലോടുകയും ചുംബിക്കാന്‍ ശ്രമിക്കുകയും ആയിരുന്നു. കുട്ടി ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇയാള്‍ കുട്ടിയെ കൂടുതലായി പിടിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Also read – വായില്‍ ഡിറ്റനേറ്റര്‍ തിരുകി വൈദ്യുതി കടത്തിവിട്ട് മുഖം പൊട്ടിച്ചു വികൃതമാക്കി; ദര്‍ശിതയെ സുഹൃത്ത് കൊലപ്പെടുത്തിയത് അതിക്രൂരമായി

സംഭവ സമയം ആരുടെയും ശ്രദ്ധയില്‍ ഇത്‌പെട്ടിരുന്നില്ല. എന്നാല്‍ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് അതിക്രമത്തെ കുറിച്ച് പുറത്ത് അറിയുന്നത്. തുടര്‍ന്ന് പൊലീസ് സ്വമേധയ പോക്‌സോ പ്രകാരം കേസെടുക്കുകയായിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

content summary : Assault Reported Against Minor in Kolkata Shopping Area.A case has been registered against the middle-aged man in connection with the incident

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News