നീലേശ്വരത്ത് നിന്നും 10 കിലോ കഞ്ചാവ് പിടിച്ച കേസ്; സഹോദരങ്ങൾക്ക് ഏ‍ഴ് വർഷവും തടവും പിഴയും

weed case

മുക്കം നീലേശ്വരത്ത് നിന്നും 10 കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതികളായ സഹോദരനും സഹോദരിക്കും ഏ‍ഴ് വർഷം തടവും നാല്പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. വടകര എൻ ഡി പി എസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2020 ൽ മുക്കം മുത്തേരിയിൽ വയോധികയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിനിടെയാണ് മുക്കം നീലേശ്വരത്ത് വാടക വീട്ടിൽ താമസിച്ചിരുന്ന പാലക്കാട് സ്വദേശികളും സഹോദരങ്ങളുമായ ചന്ദ്രശേഖരൻ, സൂര്യ എന്നിവരെ മുക്കം പൊലീസ് 10 കിലോ കഞ്ചാവുമായി പിടികൂടുന്നത്.

ALSO READ; വിമത കോണ്‍ഗ്രസ്: തൃത്താല പാഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ വി ടി ബൽറാം ഗ്രൂപ്പിൻ്റെ വിമത സ്ഥാനാർത്ഥി

വയോധികയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും മുക്കം എസ്‌ ഐയുമായ സാജിദ്‌ കെ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. തുടർന്ന് അന്നത്തെ മുക്കം ഇൻസ്പക്ടർ ആയിരുന്ന സിജു ബി കെ കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ലിജീഷ് ഇ വി കേസിൽ ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News